പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം. വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്. ആർ. വിനയകുമാർ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു. പാർട്ടിയിൽ ‘പിണറായിസം’ മാത്രമാണ് നിലനിൽക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാർട്ടിയിൽ ഇനി തുടരുന്നതിൽ അർഥമില്ലെന്നും ആരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ല.
കുറേക്കാലമായി പാർട്ടിയിൽ വേറെ കാര്യങ്ങളൊന്നും നടക്കുന്നില്ല. പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിയുന്ന കേസുകളും ബന്ധപ്പെട്ട് പ്രതിരോധം തീർക്കലും മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ എന്നാൽ സിപിഐഎം എന്നും സിപിഐഎം എന്നാൽ പിണറായി വിജയൻ എന്നുമാണ് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറയുന്നതെന്നും പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ലെന്നും വിനയകുമാർ വിമർശിച്ചു.വ്യവസായ വകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയായിരുന്നു വിനയകുമാർ. 2023-ൽ ട്രിവാൻഡ്രം ക്ലബിൽ പണംവച്ച് ചീട്ടുകളിച്ചതിനു വിനയകുമാർ അടക്കം ഒൻപത് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മലപ്പുറത്ത് 14-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

‘ലിപ് കിസ് വേണം’; ലൈവ് സ്ട്രീമിങ്ങിനിടെ തായ്ലൻഡ് യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉത്സവത്തിന് പോയ പെൺകുട്ടികളെ വനത്തിനുള്ളിൽ എത്തിച്ച് പീഡിപ്പിച്ചു; ഝാർഖണ്ഡിൽ നാലുപേർ പിടിയിൽ

മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് ചെലവായത് 5.63 കോടി; കർട്ടൻ മാറ്റാൻ മാത്രം 1.5 ലക്ഷം, ക്ലിഫ് ഹൗസ് കണക്കുകൾ വിവരാവകാശ രേഖയിലില്ല

സഹകരണ വാരാഘോഷത്തില്‍ വി. കുഞ്ഞികൃഷ്ണന് എംഎല്‍എ തന്നെ ഉദ്ഘാടകന്‍; ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകര്‍
