കരുവന്നൂർ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതികൾക്ക് രക്ഷയില്ല, വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി. ഇരുപത്തിമൂന്നാം പ്രതിയുടെ ഹർജി തള്ളി കൊണ്ടാണ് കോടതി നിരീക്ഷണം. എ ജെ പോൾസന്റെ ഹർജിയാണ് തള്ളിയത്. രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസൺ ബാങ്ക് അനുവദിച്ചത്. പിഎംഎൽഎ കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളി. സ്വത്ത് കണ്ടുകെട്ടിയത് നീക്കാനാവില്ലെന്ന് ഹൈക്കോടതി മറുപടി നൽകി.
വ്യാജരേഖയിൽ ആയിരുന്നു വായ്പയെന്ന് ഇഡി കണ്ടെത്തിയിരുന്നു. വ്യാജരേഖയിൽ സംഘടിപ്പിച്ച വായ്പ ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങുകയായിരുന്നു. 4,30,85,889 വായ്പയും പലിശയും സഹിതം തുക പോൾസൺ പിന്നീട് തിരിച്ചടച്ചു. തുടർന്നാണ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയത്. ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടുനൽകില്ല. വായ്പ തിരിച്ചടച്ചത് കുറ്റം ഇല്ലാതാക്കില്ല. അടിസ്ഥാന കേസിൽ പ്രതിയല്ലെങ്കിലും പിഎംഎൽഎ ബാധകമാകാമെന്നും ഹൈക്കോടതി പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തു

നിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി; യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ആലുവ ഹാലോവീൻ പാർട്ടി ലൈംഗികാതിക്രമക്കേസ്; പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം, ശിക്ഷ താൽക്കാലികമായി മരവിപ്പിച്ച് സുപ്രിംകോടതി
