Tuesday, 17 November 2026 About Us · Contact Us

വന്ദേഭാരതിൽ ബന്ധുക്കളെ യാത്രയാക്കാനെത്തി; ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഉള്ളിൽ കുടുങ്ങി: 36,000 രൂപ പിഴയിട്ട് റെയിൽവേ

Vandhe - വന്ദേഭാരതിൽ ബന്ധുക്കളെ യാത്രയാക്കാനെത്തി; ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഉള്ളിൽ കുടുങ്ങി: 36,000 രൂപ പിഴയിട്ട് റെയിൽവേ

ബന്ധുക്കളെ യാത്രയാക്കാനും ലഗേജുകൾ അകത്തുവെക്കാനും വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയ സംഘം ട്രെയിനിനുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് റെയിൽവേ കനത്ത പിഴ ഈടാക്കി. ഉത്തർപ്രദേശിലെ കാൺപൂർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച (നവംബർ 15) വാരണാസി–ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസിലായിരുന്നു സംഭവം.

​ബന്ധുക്കളെ യാത്രയാക്കാൻ ട്രെയിനിനുള്ളിൽ കയറിയ സംഘത്തിന്, നിശ്ചിത സമയത്തിനുള്ളിൽ പുറത്തിറങ്ങാൻ സാധിക്കുന്നതിന് മുമ്പേ ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടയുകയും ട്രെയിൻ പുറപ്പെടുകയും ചെയ്യുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ സംഘം കോച്ചിനുള്ളിൽ ബഹളം വെച്ചതിനെ തുടർന്ന് റെയിൽവേ അധികൃതർ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് ഏകദേശം 79 മിനിറ്റിനു ശേഷം കാൺപൂരിൽ നിന്ന് 139 കിലോമീറ്റർ അകലെയുള്ള ഇറ്റാവ ജങ്ഷനിൽ ട്രെയിൻ നിർത്തി ഇവരെ പുറത്തിറക്കി.

​യാത്രാടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെ ട്രെയിനിൽ പ്രവേശിച്ചതിനും യാത്ര ചെയ്തതിനും റെയിൽവേ നിയമപ്രകാരം ഇവരെ അനധികൃത യാത്രക്കാരായി കണക്കാക്കി. 12 മുതിർന്നവരും ഒരു കുട്ടിയുമടങ്ങുന്ന സംഘത്തിൽ നിന്ന് യാത്രാക്കൂലിയും പിഴയും ഉൾപ്പെടെ 36,140 രൂപയാണ് (മുതിർന്നവർക്ക് 3,000 രൂപ വീതം) നോർത്ത് സെൻട്രൽ റെയിൽവേ ഈടാക്കിയത്. പിഴത്തുക അടച്ച ശേഷം, ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കരുതെന്ന കർശന മുന്നറിയിപ്പോടെ ആർ.പി.എഫും ജി.ആർ.പിയും ചേർന്ന് ഇവരെ വിട്ടയച്ചു.

​വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകളിൽ സുരക്ഷാ കാരണങ്ങളാൽ ഓട്ടോമാറ്റിക് ഡോർ സംവിധാനമാണുള്ളതെന്നും, സാധുവായ ടിക്കറ്റുള്ള യാത്രക്കാർ മാത്രമേ ട്രെയിനുകളിൽ കയറാവൂ എന്നും റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ വീട് തകർന്നുവീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; എട്ടോളം പേരെ രക്ഷപ്പെടുത്തി

ഡൽഹിയിൽ വീട് തകർന്നുവീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; എട്ടോളം പേരെ രക്ഷപ്പെടുത്തി

7 മണിക്കൂർ മുൻപ്
​‘ലിപ് കിസ് വേണം’; ലൈവ് സ്ട്രീമിങ്ങിനിടെ തായ്‌ലൻഡ് യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

​‘ലിപ് കിസ് വേണം’; ലൈവ് സ്ട്രീമിങ്ങിനിടെ തായ്‌ലൻഡ് യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

7 മണിക്കൂർ മുൻപ്
യുണൈറ്റഡ് എയർലൈൻസിൽ സിസ്റ്റം തകരാർ; അമേരിക്കയിലുടനീളം 418 സർവീസുകൾ വൈകി, 21 എണ്ണം റദ്ദാക്കി

യുണൈറ്റഡ് എയർലൈൻസിൽ സിസ്റ്റം തകരാർ; അമേരിക്കയിലുടനീളം 418 സർവീസുകൾ വൈകി, 21 എണ്ണം റദ്ദാക്കി

7 മണിക്കൂർ മുൻപ്
ഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടു

ഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടു

10 മണിക്കൂർ മുൻപ്
സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

22 മണിക്കൂർ മുൻപ്
തുടർച്ചയായി വ‍്യാജ ബോംബ് ഭീഷണികൾ; അമിതാഭ് ബച്ചന്‍റെ സുരക്ഷ വർധിപ്പിച്ചു

തുടർച്ചയായി വ‍്യാജ ബോംബ് ഭീഷണികൾ; അമിതാഭ് ബച്ചന്‍റെ സുരക്ഷ വർധിപ്പിച്ചു

16 Nov 2026