Wednesday, 18 November 2026 About Us · Contact Us

സ്വർണവായ്പാ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം; പ്രഥമ ഗോൾഡ് സമ്മിറ്റ് സംഘടിപ്പിച്ച് ഫെഡറേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ്

കൊച്ചിയിൽ നടന്ന പ്രഥമ ഗോൾഡ് സമ്മിറ്റിൽ പുറത്തിറക്കിയ ‘ദി ഗോൾഡൻ ബ്രിഡ്ജ്’ കോഫീ ടേബിൾ ബുക്ക്‌ എഫ് ജി എൽ ഒ സി   പ്രതിനിധികൾ പ്രകാശനം ചെയ്യുന്നു.
കൊച്ചിയിൽ നടന്ന പ്രഥമ ഗോൾഡ് സമ്മിറ്റിൽ പുറത്തിറക്കിയ ‘ദി ഗോൾഡൻ ബ്രിഡ്ജ്’ കോഫീ ടേബിൾ ബുക്ക്‌ എഫ് ജി എൽ ഒ സി   പ്രതിനിധികൾ പ്രകാശനം ചെയ്യുന്നു.

രാജ്യത്തെ ഗോൾഡ് ലോൺ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഫെഡറേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് (എഫ്ജിഎൽഒസി) സംഘടിപ്പിച്ച പ്രഥമ ഗോൾഡ് സമ്മിറ്റ് കൊച്ചിയിൽ നടന്നു. മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് ഏകീകൃത സംവിധാനമൊരുക്കുന്ന സ്വയംനിയന്ത്രണ സംഘടനയുടെ സാധ്യതയും ഉച്ചകോടിയിൽ ചർച്ചയായി. രാജ്യത്തുടനീളമുള്ള സ്വർണവായ്പാ സ്ഥാപനങ്ങളുടെ നൂറ്ററുപതോളം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു. ഗോൾഡ് ലോൺ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും മേഖലയുടെ പുരോഗതിക്കുമായി സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അഭിപ്രായപ്പെട്ടു.

സ്വർണവായ്പ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ ഏകീകരിക്കുകയാണ് സംഘടന രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അംഗംങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം എൻബിഎഫ്‌സികളുടെ പൊതുവായ ആവശ്യങ്ങൾ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ഏകീകൃത സംവിധാനമൊരുക്കുന്നത് സഹായകരമാകുമെന്നും ജോർജ് അലക്സാണ്ടർ മുത്തൂറ്റ് കൂട്ടിച്ചേർത്തു. മേഖലയുടെ നിലവാരം ഉയർത്തുന്നതിനൊപ്പം വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയുമാണ് എഫ്ജിഎൽഒസി ഒരുക്കുന്നതെന്ന് മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. ബിസിനസ് പ്രവർത്തനങ്ങൾക്ക് പൊതുവായ മാനദണ്ഡങ്ങൾ രൂപീകരിക്കുക, പരിശീലനവും അറിവും ലഭ്യമാക്കുക, ചെറുകിട സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുക, രാജ്യവ്യാപകമായി കൂടുതൽ ശക്തമായ ഒരു ബിസിനസ് ശൃംഖല രൂപീകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ചെറുകിട ഗോൾഡ് ലോൺ കമ്പനികളെ എഫ്ജിഎൽഒസിയിലേക്ക് ചേർക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും വളർച്ച ഉറപ്പാക്കുമെന്നും എഫ്ജിഎൽഒസി സിഇഒ പിനാക്കി നാഥ് ബാനർജി പറഞ്ഞു.

കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ ചീഫ് ബിസിനസ് ഓഫീസർ ജോർജ് തോമസ്, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ സിഇഒ പി ഇ മത്തായി, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാൻ വി പി നന്ദകുമാർ എന്നിവരും സമ്മിറ്റിൽ സംസാരിച്ചു. ചടങ്ങിൽ എഫ്ജിഎൽഒസിയുടെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്പോർട്ട് ഡയറക്ടർ ഹന്ന മുത്തൂറ്റ്, വിനോദ് കോത്താരി ആൻഡ് കൺസൽട്ടന്റ്സിന്റെ സ്ഥാപകൻ വിനോദ് കോത്താരി, ക്രിസിൽ റേറ്റിംഗ്സ് ലിമിറ്റഡ് സീനിയർ ഡയറക്ടർ അജിത് വെലോണി, ക്രിഫ് ഹൈമാർക്ക് ക്രെഡിറ്റ് ഏജൻസിയുടെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് അഭിരാമി ബി, യോഗക്ഷേമം ലോൺസ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഓ യുമായ ഉണ്ണികൃഷ്ണൻ ഐ,ഗൂഗിൾ ഇന്ത്യ പ്രതിനിധി ദീപാഞ്ചൻ ഭട്ടാചാര്യ, ഇക്കോൺസ് ഐടി സൊലൂഷൻ പ്രതിനിധി മിഥുൻ കദം, വോഡഫോൺ ഐഡിയ പ്രതിനിധി ജെ വിജയസാരഥി എന്നിവരും പ്രസംഗിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വിജയ് കൊച്ചിയിലെത്തും; മോഹൻലാലിനൊപ്പം വേദി പങ്കിടും: ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്‌നാടിന്റെ പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

വിജയ് കൊച്ചിയിലെത്തും; മോഹൻലാലിനൊപ്പം വേദി പങ്കിടും: ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്‌നാടിന്റെ പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

15 Jul 2026
യാത്രക്കാരുടെ കടുത്ത പ്രതിഷേധം; സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ – കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി

യാത്രക്കാരുടെ കടുത്ത പ്രതിഷേധം; സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ – കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി

03 Jul 2026
പാപ്പാഞ്ഞിയെ നീക്കണം; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ്: വെളിഗ്രൗണ്ടിൽ നിന്ന് പാപ്പാഞ്ഞിയെ നീക്കാൻ നോട്ടീസ്

പാപ്പാഞ്ഞിയെ നീക്കണം; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ്: വെളിഗ്രൗണ്ടിൽ നിന്ന് പാപ്പാഞ്ഞിയെ നീക്കാൻ നോട്ടീസ്

22 Dec 2024
എറണാകുളത്തും ഡിജിറ്റല്‍ അറസ്റ്റ്; നഷ്ടമായത് നാല് കോടി 11 ലക്ഷം രൂപ: രണ്ട് പേര്‍ അറസ്റ്റിൽ

എറണാകുളത്തും ഡിജിറ്റല്‍ അറസ്റ്റ്; നഷ്ടമായത് നാല് കോടി 11 ലക്ഷം രൂപ: രണ്ട് പേര്‍ അറസ്റ്റിൽ

01 Dec 2024
മികച്ച നടപ്പാത ഇല്ലാത്ത എന്ത് നഗരമാണിത്; വിമർശനവുമായി ഹൈക്കോടതി

മികച്ച നടപ്പാത ഇല്ലാത്ത എന്ത് നഗരമാണിത്; വിമർശനവുമായി ഹൈക്കോടതി

20 Nov 2024
കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; പച്ചകുത്തിയത് നിർണായകമായി: സ്ഥിരീകരിച്ച് പൊലീസ്

കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; പച്ചകുത്തിയത് നിർണായകമായി: സ്ഥിരീകരിച്ച് പൊലീസ്

17 Nov 2024