അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർ
ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല
കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സംസ്ഥാന സമിതിയംഗം ടി.വി. രാജേഷ് എന്നിവരെ കോടതി വെറുതെവിട്ടു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇവരെ കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്.
പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ അടക്കം 33 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്ന് 14 വർഷത്തിനുശേഷമാണ് വിധി. കേസിലെ 32ാം പ്രതിയാണ് ജയരാജൻ. 33ാം പ്രതിയാണ് രാജേഷ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യംജിത്ത് 19ാം പ്രതിയാണ്. രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയതായിരുന്നു കേസിലെ വിധി.
വിധി വരുന്നതിന്റെ പശ്ചാത്തലത്തിന്റെ ഷുക്കൂറിന്റെ വീടിന് സമീപം വൻ സുരക്ഷ ഏർപ്പെടുത്തി. ജയരാജനും രാജേഷും അടക്കമുള്ള പ്രതികൾ വിധി അറിയാൻ കോടതിയിൽ എത്തിയിരുന്നു.
2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ 18 വയസുകാരനായ ഷുക്കൂർ കണ്ണപുരത്തിന് സമീപത്ത് വച്ച് കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെയും രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് ജയരാജനും രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയെന്നാണ് കേസ്.
ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടത്. അന്നത്തെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി. കെമാൽപാഷയാണ് ഇക്കാര്യത്തിൽ നടപടിയെടുത്തത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി ഇന്ന്; പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയിൽ

ബിജെപിയിൽ കടുത്ത അവഗണന; പത്മജ വേണുഗോപാൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദം: അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

ആര്‍എസ്എസ് പ്രവര്ത്തകന് രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം
