Thursday, 19 November 2026 About Us · Contact Us

കേന്ദ്ര നേതാക്കളുടെ നിര്‍ദേശം; പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

Padhmaja - കേന്ദ്ര നേതാക്കളുടെ നിര്‍ദേശം; പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

രാജി അഭ്യുകങ്ങള്‍ക്കിടെ പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി. കേന്ദ്ര നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന നേതാക്കളുടെ നീക്കം. എന്നാല്‍, പത്മജാ വേണുഗോപാല്‍ പോകട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം ബിജെപി നേതാക്കള്‍ക്കും. പത്മജ കോണ്‍ഗ്രസിലേക്ക് പോകുന്നത് യുഡിഎഫിന് നേട്ടം ഉണ്ടാക്കിയില്ലെങ്കിലും ബിജെപിക്ക് വലിയ ക്ഷീണം ഉണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്.

അതേസമയം, സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖരന് പത്മജാ വേണുഗോപാല്‍ ഉടന്‍ രാജികത്ത് കൈമാറും. കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിനെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ബിജെപിയില്‍ അര്‍ഹമായ പരിഗണനയോ പ്രധാന പദവികളോ ലഭിക്കുന്നില്ലെന്നതിലുള്ള അതൃപ്തിയാണ് രാജി വയ്ക്കാനുള്ള നീക്കത്തിന് കാരണം.ആറുമാസങ്ങള്‍ക്കു മുന്നേ തീരുമാനമെടുത്തെങ്കിലും പത്മജ പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

എന്നാല്‍, ബിജെപി നേതാക്കളില്‍ നിന്ന് കൂടുതല്‍ അവഗണന നേരിട്ടതോടെ കടുത്ത തീരുമാനത്തിലേക്ക് പോവുകയായിരുന്നു. സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്നവര്‍ക്ക് നല്‍കുന്ന പരിഗണന കോണ്‍ഗ്രസില്‍ നിന്ന് എത്തിയവര്‍ക്കില്ലെന്നാണ് ആക്ഷേപം. പത്മജ വേണുഗോപാലിന് പുറകേ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ നിന്നെത്തിയ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കും. പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയവരെ തിരികെ കൊണ്ടുവരുവാനുള്ള നീക്കം കോണ്‍ഗ്രസിനുള്ളിലും സജീവമാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ

14 മണിക്കൂർ മുൻപ്
മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദം: അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദം: അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

15 മണിക്കൂർ മുൻപ്
സഹകരണ മേഖലയിലെ ക്രമക്കേട് പരാമർശിച്ചപ്പോൾ സിപിഐഎം പ്രവർത്തകർ പ്രസംഗം തടസ്സപ്പെടുത്തി; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ

സഹകരണ മേഖലയിലെ ക്രമക്കേട് പരാമർശിച്ചപ്പോൾ സിപിഐഎം പ്രവർത്തകർ പ്രസംഗം തടസ്സപ്പെടുത്തി; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ

19 മണിക്കൂർ മുൻപ്
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

21 മണിക്കൂർ മുൻപ്
പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് വീണ്ടും സുപ്രിംകോടതിയുടെ നോട്ടീസ്

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് വീണ്ടും സുപ്രിംകോടതിയുടെ നോട്ടീസ്

17 Nov 2026
ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി

17 Nov 2026