അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു
സമവായ ചർച്ചകൾക്ക് പോലും അധ്യക്ഷൻ നാട്ടിലില്ലെന്ന് മുതിർന്ന നേതാക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിൽ നേതാക്കൾക്കിടയിൽ തർക്കം. ബിജെപിയിൽ എത്തുന്നവർ തിരികെ പോകുന്നത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ചയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. കൊഴിഞ്ഞു പോകുന്നവരുമയി സമവായ ചർച്ച നടത്താൻ പോലും അധ്യക്ഷൻ നാട്ടിൽ ഇല്ലെന്ന് വിമർശനം. നേമം മണ്ഡലം ബിജെപിക്ക് നഷ്ടമാകുമെന്നും ബിജെപി നേതാക്കൾ പറയുന്നു.
പല വിഷയങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ സംസ്ഥാന അധ്യക്ഷൻ നാട്ടിൽ ഉണ്ടാകാറില്ല. സംസ്ഥാനത്ത് അധ്യക്ഷൻ്റെ അസാന്നിധ്യം പാർട്ടിക്ക് ദോഷം ചെയ്യും. പാർട്ടി യോഗങ്ങൾ ചേരാത്തതിലും നേതാക്കൾക്ക് അതൃപ്ത്തിയുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ച കേന്ദ്രത്തെ അറിയിക്കാനും ഒരു വിഭാഗം നേതാക്കൾ തയ്യാറെടുക്കുകയാണ്.
നേമം മണ്ഡലം ബിജെപിക്ക് നഷ്ടമാകും. എംഎൽഎ മണ്ഡലത്തിൽ ഇല്ലാത്തതിൽ ജനങ്ങൾക്ക് അതൃപ്ത്തിയുണ്ട്. നേമത്ത് വികസനമുണ്ടങ്കിലും എംഎൽഎ ഇല്ലാത്തത് തിരിച്ചടിയാണ്. നേതാക്കൾക്ക് സംസ്ഥാന അധ്യക്ഷനെ കാണാൻ കിട്ടുന്നില്ലന്നും വിമർശനമുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മെർക്കുറി കലർന്ന ഫെയർനെസ് ക്രീമുകൾക്കെതിരെ കർശന നടപടി; എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

പിണറായിയുടെ പുട്ടും കടലയും തട്ടിയിട്ട് ബിജെപിയിലേക്ക് പാലം പണിക്ക് പോയ വെറും ഒറ്റുകാരന്; കെ വി തോമസിനെതിരെ ജിന്റോ ജോണ്

ഫെയർനസ് ക്രീമിൽ അളവിൽ കൂടുതൽ മെർക്കുറി; കർശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച 17-കാരി പ്രസവിച്ചു; ആൺസുഹൃത്തിനെതിരെ പോക്സോ കേസ്

ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു; ജനപ്രതിനിധിയായ എന്നെ അറിയിച്ചില്ല രൂക്ഷവിമർശനവുമായി ജി. സുധാകരൻ
