Sunday, 22 November 2026 About Us · Contact Us

സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്താൻ കേരളം; കയറ്റുമതിക്കാർക്കായി ശിൽപശാല സംഘടിപ്പിച്ചു

കയറ്റുമതിക്കാർക്കായുള്ള ശിൽപശാലയിൽ പുറത്തിറക്കിയ ബുക്ക്‌ലെറ്റ് കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ ചേർന്ന് പ്രകാശനം ചെയ്യുന്നു
കയറ്റുമതിക്കാർക്കായുള്ള ശിൽപശാലയിൽ പുറത്തിറക്കിയ ബുക്ക്‌ലെറ്റ് കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ ചേർന്ന് പ്രകാശനം ചെയ്യുന്നു

ഇന്ത്യ വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ തുറന്നുനൽകുന്ന സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളത്തിലെ സംരംഭകരെയും കയറ്റുമതിക്കാരെയും പ്രാപ്തരാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ശിൽപശാല സംഘടിപ്പിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയവും, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡും, സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പും സംയുക്തമായി കാക്കനാട് രാജഗിരി ബിസിനസ് സ്കൂളിൽ ഒരുക്കിയ ശിൽപശാല വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എം. ബീന ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്തുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമായി സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ഡോ. എം. ബീന വ്യക്തമാക്കി. വ്യവസായ സംരംഭങ്ങൾക്ക് അതിവേഗത്തിലും സുതാര്യമായും അനുമതികൾ ലഭ്യമാക്കുന്ന 'സരൾ കേരളം' ഉൾപ്പെടെയുള്ള വിപ്ലവകരമായ ഒട്ടനവധി പരിഷ്കാരങ്ങളാണ് കേരള സർക്കാർ നടപ്പിലാക്കിവരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഉജ്ജ്വൽ കുമാർ ഘോഷ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. നിലവിലെ അടിത്തറയിൽനിന്ന് കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം നടത്താൻ സംസ്ഥാനത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നികുതി ഇളവുകൾ കൊണ്ട് മാത്രം ആഗോള വിപണിയിൽ ഇടംപിടിക്കാനാവില്ല. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളും നിയമവ്യവസ്ഥകളും മറ്റ് നികുതിയേതര തടസ്സങ്ങളും മറികടക്കാൻ കയറ്റുമതിക്കാർക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം അസിസ്റ്റന്റ് കലക്ടർ ഹൃത്വിക് രഞ്ജൻ, സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ, കെ.എസ്.ഐ.ഡി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് ഐ.എ.എസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പലും രാജഗിരി ബിസിനസ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ഡോ. സാജു എം.ഡി സി.എം.ഐ എന്നിവർ സ്വതന്ത്ര വ്യാപാര കരാറുകളിലെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) ഹസ്സൻ ഉസൈദ് എൻ.എ ഐ.ടി.എസ് സ്വാഗതവും വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ രാജീവ് ജി നന്ദിയും പറഞ്ഞു.

'സംസ്ഥാനത്തെ അവസരങ്ങളും സാധ്യതകളും' എന്ന വിഷയത്തിൽ കെ.എസ്.ഐ.ഡി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജും 'സ്വതന്ത്ര വ്യാപാര കരാറുകളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ' എന്ന വിഷയത്തിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഉജ്ജ്വൽ കുമാർ ഘോഷ് ഐ.എ.എസും ക്ലാസുകൾ നയിച്ചു. 'എക്സ്പോർട്ട് പ്രൊമോഷൻ മിഷനും ഡിസ്ട്രിക്ട്സ് ആസ് എക്സ്പോർട്ട് ഹബ്സ്'' എന്ന വിഷയത്തിൽ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി.) ഹസ്സൻ ഉസൈദ് എൻ.എ. ഐ.ടി.എസ്. സെഷൻ നയിച്ചു.

സുഗന്ധവ്യഞ്ജനങ്ങൾ, തേങ്ങയും അനുബന്ധ ഉത്പന്നങ്ങളും, ചായ, കാപ്പി, പഴവർഗങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി സാധ്യതകളും വിപണി അവസരങ്ങളും സംബന്ധിച്ച സെഷന് ഇ.ഐ.സി., ഇ.ഐ.എ. മുൻ ഡെപ്യൂട്ടി ഡയറക്ടർ നാരായണ പിള്ള നേതൃത്വം നൽകി.

പരമ്പരാഗത തൊഴിലാളികൾക്കും ചെറുകിട സംരംഭകർക്കും രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനുള്ള അവസരങ്ങൾ സംബന്ധിച്ച സെഷൻ ട്രേഡ് ട്രാക്ക് ഡയറക്ടർ എൻ.എൻ. മേനോൻ നയിച്ചു.

കേരളത്തിന്റെ നീണ്ട തീരപ്രദേശത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി മത്സ്യ-സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സംബന്ധിച്ച സെഷന് എസ്.ഇ.എ.ഐ. ജനറൽ മാനേജർ (ടെക്) സാജു എം.എസ്. നേതൃത്വം നൽകി.

ആരോഗ്യ മേഖലയിലും മെഡിക്കൽ ഉപകരണ നിർമാണത്തിലും കയറ്റുമതി സാധ്യതകൾക്കും പാലിക്കേണ്ട രാജ്യാന്തര മാനദണ്ഡങ്ങൾക്കും പ്രാധാന്യം നൽകിയ സെഷൻ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് വൈസ് പ്രസിഡന്റ് സുധീർ കെ. നായർ നയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വിജയ് കൊച്ചിയിലെത്തും; മോഹൻലാലിനൊപ്പം വേദി പങ്കിടും: ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്‌നാടിന്റെ പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

വിജയ് കൊച്ചിയിലെത്തും; മോഹൻലാലിനൊപ്പം വേദി പങ്കിടും: ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്‌നാടിന്റെ പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

15 Jul 2026
യാത്രക്കാരുടെ കടുത്ത പ്രതിഷേധം; സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ – കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി

യാത്രക്കാരുടെ കടുത്ത പ്രതിഷേധം; സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ – കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി

03 Jul 2026
പാപ്പാഞ്ഞിയെ നീക്കണം; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ്: വെളിഗ്രൗണ്ടിൽ നിന്ന് പാപ്പാഞ്ഞിയെ നീക്കാൻ നോട്ടീസ്

പാപ്പാഞ്ഞിയെ നീക്കണം; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ്: വെളിഗ്രൗണ്ടിൽ നിന്ന് പാപ്പാഞ്ഞിയെ നീക്കാൻ നോട്ടീസ്

22 Dec 2024
എറണാകുളത്തും ഡിജിറ്റല്‍ അറസ്റ്റ്; നഷ്ടമായത് നാല് കോടി 11 ലക്ഷം രൂപ: രണ്ട് പേര്‍ അറസ്റ്റിൽ

എറണാകുളത്തും ഡിജിറ്റല്‍ അറസ്റ്റ്; നഷ്ടമായത് നാല് കോടി 11 ലക്ഷം രൂപ: രണ്ട് പേര്‍ അറസ്റ്റിൽ

01 Dec 2024
മികച്ച നടപ്പാത ഇല്ലാത്ത എന്ത് നഗരമാണിത്; വിമർശനവുമായി ഹൈക്കോടതി

മികച്ച നടപ്പാത ഇല്ലാത്ത എന്ത് നഗരമാണിത്; വിമർശനവുമായി ഹൈക്കോടതി

20 Nov 2024
കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; പച്ചകുത്തിയത് നിർണായകമായി: സ്ഥിരീകരിച്ച് പൊലീസ്

കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; പച്ചകുത്തിയത് നിർണായകമായി: സ്ഥിരീകരിച്ച് പൊലീസ്

17 Nov 2024