Saturday, 21 November 2026 About Us · Contact Us

2500ലധികം അഗ്നിവീർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14കാരൻ പിടിയിൽ

Dark Web - 2500ലധികം അഗ്നിവീർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14കാരൻ പിടിയിൽ

2,500ലധികം അഗ്നിവീർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഡാർക്ക് വെബിലൂടെ 500 ഡോളറിന് വിൽക്കാൻ ശ്രമിച്ച 14കാരനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിക്രൂട്ട്‌മെന്റ് പോർട്ടൽ ഹാക്ക് ചെയ്താണ് കൗമാരക്കാരൻ വിവരങ്ങൾ ചോർത്തിയതെന്നാണ് സംശയം.

ഏകദേശം രണ്ട് മാസം മുൻപാണ് സംഭവം നടന്നത്. ചില നിർണ്ണായക ഫയലുകൾ ഡാർക്ക് വെബിൽ അപ്‌ലോഡ് ചെയ്ത കൗമാരക്കാരൻ, പണത്തിനായി ഇവ വാങ്ങാൻ ആളുകളെ തിരയുകയായിരുന്നു. എന്നാൽ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ അന്വേഷണ ഏജൻസികൾ ഇയാളെ പിടികൂടുകയായിരുന്നു. വിവരങ്ങള്‍ക്കൊപ്പം പങ്കുവെച്ച ടെലിഗ്രാം ഐഡിയാണ് പ്രതിയിലേക്ക് എത്താൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്.

കസ്റ്റഡിയിലെടുത്ത 14കാരനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അന്ന് തന്നെ വിട്ടയച്ചതായും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ, കൗമാരക്കാരൻ വിൽക്കാൻ ശ്രമിച്ച വിവരങ്ങൾ യഥാർത്ഥമാണോ എന്നും, റിക്രൂട്ട്‌മെന്റ് പോർട്ടലിൽ യഥാർത്ഥത്തിൽ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അഗ്നിവീർ റിക്രൂട്ട്‌മെന്റ് പോർട്ടലിലേക്ക് പ്രവേശനം നൽകാമെന്ന തരത്തിൽ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 2,500-ലധികം അഗ്നിവീർ ഉദ്യോഗസ്ഥരുടെ രേഖകളും അഡ്മിനിസ്ട്രേറ്റർ ലോഗിൻ വിവരങ്ങളും നൽകാമെന്നായിരുന്നു പരസ്യത്തിലെ വാഗ്ദാനം. റിക്രൂട്ട്‌മെന്റ് പോർട്ടൽ ഹാക്ക് ചെയ്തതാണെന്ന് ചോദ്യം ചെയ്യലിൽ കുട്ടി സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സർക്കാർ വെബ്‌സൈറ്റിൽ അനധികൃതമായി പ്രവേശിക്കാൻ കൗമാരക്കാരന് എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പണം സമ്പാദിക്കുക എന്നതായിരുന്നു വിവരങ്ങൾ വിൽക്കാൻ ശ്രമിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മെസ്സി തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ഉത്തരവിറങ്ങി ആഭ്യന്തര വകുപ്പ്

മെസ്സി തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ഉത്തരവിറങ്ങി ആഭ്യന്തര വകുപ്പ്

17 മണിക്കൂർ മുൻപ്
നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്

നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്

18 മണിക്കൂർ മുൻപ്
ഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽ

ഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽ

18 മണിക്കൂർ മുൻപ്
അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സർക്കാർ; 41.64 കോടി രൂപ അനുവദിച്ചു

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സർക്കാർ; 41.64 കോടി രൂപ അനുവദിച്ചു

18 മണിക്കൂർ മുൻപ്
ഇ.ഡി അപ്പീൽ ലിസ്റ്റ് ചെയ്യുന്നതിൽ മൂന്ന് വർഷത്തെ വീഴ്ച; രജിസ്ട്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ഇ.ഡി അപ്പീൽ ലിസ്റ്റ് ചെയ്യുന്നതിൽ മൂന്ന് വർഷത്തെ വീഴ്ച; രജിസ്ട്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

18 മണിക്കൂർ മുൻപ്
മുസ്‌ലിം ആയതുകൊണ്ടാണ്; മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസ്-ബിജെപി വാക്പോര്

മുസ്‌ലിം ആയതുകൊണ്ടാണ്; മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസ്-ബിജെപി വാക്പോര്

18 മണിക്കൂർ മുൻപ്