ഗ്രാജ്വേറ്റ് അപ്രന്റീസ് നിയമനത്തിന് എഐ അഭിമുഖം; ഫെഡറൽ ബാങ്കിൽ നവംബർ 24 വരെ അപേക്ഷിക്കാം
കൊച്ചി: ബാങ്കിങ് മേഖലയിൽ പ്രായോഗിക പരിശീലനവും തൊഴിൽപരിചയവും നേടാൻ യുവ ബിരുദധാരികൾക്ക് അവസരമൊരുക്കുന്ന അപ്രന്റീസസ് ആക്ട് പ്രകാരമുള്ള പദ്ധതിയിലേക്ക് ഫെഡറൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു. നിയമന പ്രക്രിയയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്ക് പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായി എഐ അധിഷ്ഠിത സംവിധാനമാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഓൺലൈൻ അഭിരുചി പരീക്ഷയും എഐ അധിഷ്ഠിത അഭിമുഖവും സംയോജിപ്പിച്ചാണ് നിയമന പ്രക്രിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദവും ലളിതവുമായ അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം, കൂടുതൽ യുവപ്രതിഭകളിലേക്ക് കാര്യക്ഷമമായി എത്തിച്ചേരാനും സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഈ സംവിധാനം ബാങ്കിനെ പ്രാപ്തമാക്കും.
“റിക്രൂട്ട്മെന്റ് പ്രക്രിയ കൂടുതൽ ലളിതവും സൗകര്യപ്രദവും ആക്കുന്നതിൽ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർഥികൾക്ക് കൂടുതൽ സൗകര്യവും സ്വാതന്ത്ര്യവും നൽകാനും സാങ്കേതികവിദ്യ സഹായിക്കും. എഐ അധിഷ്ഠിത അഭിമുഖങ്ങളുടെ അവതരണം ആധുനിക ഡിജിറ്റൽ റിക്രൂട്ട്മെന്റ് അനുഭവത്തിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ്. യുവപ്രതിഭകളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിച്ചേരുന്നതിനൊപ്പം ഭാവിയുടെ ആവശ്യങ്ങൾ നേരിടാൻ സജ്ജമായ തൊഴിൽശക്തിയെ വളർത്തിയെടുക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും,” ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസറുമായ രാജനാരായണൻ എൻ പറഞ്ഞു.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് വിശദമായ വിജ്ഞാപനവും അപേക്ഷാ മാർഗനിർദേശങ്ങളും ഫെഡറൽ ബാങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്. 2026 നവംബർ 24 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എഐ രംഗത്ത് 9.7 കോടി തൊവിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

യുഎഇയിലെ താമസക്കാര്‍ ജോലി നഷ്ടപ്പെടുന്നതിനേക്കാള്‍ ഭയക്കുന്നത് വാഹനാപകടങ്ങളെ

സ്വർണവില ഇന്ന് (20 നവംബർ 2026): പവന് ₹3,760 കുറഞ്ഞു; ഒരു പവന് ₹92,080

റിയൽ എസ്റ്റേറ്റ് സേവനങ്ങൾ ഇനി കൂടുതൽ ലളിതം; നവീകരിച്ച വെബ്സൈറ്റ് പുറത്തിറക്കി തിത്തിത്താര ഡോട്ട് കോം

ഡാറ്റ വേണ്ടാത്തവർക്ക് സന്തോഷവാർത്ത; ഇന്റർനെറ്റ് ഒഴിവാക്കി വോയ്സ്, എസ്എംഎസ് പ്ലാനുകളുമായി ബിഎസ്എൻഎൽ
