പയ്യനൂർ ധനരാജ് വധം: ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാര്‍, മറ്റ് 16 പ്രതികളെയും വെറുതെവിട്ടു
ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി
കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്ത്തകന് സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി. ആദ്യ മൂന്നു പ്രതികളായ ടി.പി ബിജു, വിപിന്‍ എം, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാര്‍. മറ്റ് 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്കി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികള്‍. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആകെ 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
സിപിഎം പ്രവര്‍ത്തകനായിരുന്ന സി.വി ധനരാജിനെ 2016 ജൂലൈ 11നാണ് വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ടു ബൈക്കുകളിലായി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്ന്ന് വീട്ടിലെ സമീപത്ത് വെച്ച് വെട്ടുകയായിരുന്നുവെന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പുറകു വശത്തുവെച്ച് വെട്ടി വീഴ്ത്തി. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം.
രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരായ 20 പേര് ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. 2016 ജൂണ്‍ 25ന് കക്കമപാറ മുത്തപ്പന് ക്ഷേത്രത്തിന് സമീപവും, പിന്നീട് പയ്യന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്തു വെച്ചും രണ്ട് ഘട്ടങ്ങളിലായി ഗൂഢാലോചന നടന്നതായാണ് പ്രോസിക്യൂഷന് വാദിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം

പത്മജ പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമ്മുക്ക് മുന്നിലുണ്ടെന്ന് ഷാഫി പറമ്പിൽ; പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വിഭാഗീയതയാണെന്ന് ഉണ്ണിത്താൻ

പത്മജയുടെ കോണ്‍ഗ്രസ് പ്രവേശം; നിര്‍ണായക ചര്‍ച്ചകളിലേക്ക് കെപിസിസി: എതിര്‍പ്പ് ശക്തമായതോടെ കരുതലോടെ നീങ്ങാന്‍ നേതൃത്വം

മൂന്നാറിലെ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്: വിഷം ഉള്ളിൽ ചെന്നല്ല മരണമെന്ന് കണ്ടെത്തൽ; ഭർത്താവ് അറസ്റ്റിൽ

‘100% ശുദ്ധമായ പെട്രോൾ നൽകരുത്’: എഥനോൾ സാന്നിധ്യം പരിശോധിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തടയിട്ട് കേന്ദ്രം; പരിശോധന പ്രതിസന്ധിയിൽ
