Thursday, 26 November 2026 About Us · Contact Us

ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം’; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Rajmohan Unnithan, Palakkad - ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം'; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം'; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരനല്ലെന്ന പരാമര്‍ശത്തിനും മാധ്യമങ്ങള്‍ക്ക് മുമ്പിലെ തുറന്നുപറച്ചിലുകള്‍ക്കും പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തലയില്‍ നെല്ലിക്ക തളം വെക്കണണെന്ന് ആവശ്യപ്പെട്ട് പാഴ്‌സലായി നെല്ലിക്ക അയച്ചാണ് ഷാഫി പക്ഷം പ്രതിഷേധിച്ചത്. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നെല്ലിക്ക അയച്ചുകൊടുത്തത്.

കോണ്‍ഗ്രസിലെ യുവ നേതാക്കളില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും തുടര്‍ച്ചയായി വിമര്‍ശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ഇവര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് നെല്ലിക്ക അയച്ചത് എന്നതും ശ്രദ്ധേയമാണ്. കെ എം അഭിജിത്ത്, വി ടി സൂരജ്, റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ പരസ്യമായി തള്ളിയും ഷാഫി പറമ്പിലിനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.

അതേസമയം, ഉണ്ണിത്താന്‍-ഷാഫി തര്‍ക്കം താത്കാലികമായിട്ടെങ്കിലും അവസാനിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ ഇടപെടലിന് പിന്നാലെയാണ് ‘വെടിനിര്‍ത്തല്‍’. പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍ എന്നിവരുമായി ദീപ ദാസ് മുന്‍ഷി ചര്‍ച്ച നടത്തി. എ ഗ്രൂപ്പ് പ്രതിനിധികളുമായും ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജെ എസ് അഖില്‍ എന്നിവരുമായും ദീപ ദാസ് മുന്‍ഷി ചര്‍ച്ച നടത്തിയിരുന്നു

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ നടപടി വേണമെന്ന ആവശ്യം ചര്‍ച്ചയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ചു. ജിന്‍ഷാദ് ജിനാസ്, നേമം ഷെജീര്‍ എന്നിവര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടത്. ഇനിയും പ്രകോപനം ഉണ്ടായാല്‍ തുറന്നടിക്കുമെന്ന് ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നേപ്പാളിലെ പ്രളയം: കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കാൻ നടപടികൾ തുടങ്ങി

നേപ്പാളിലെ പ്രളയം: കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കാൻ നടപടികൾ തുടങ്ങി

1 മണിക്കൂർ മുൻപ്
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ മൃതദേഹം; മാക്കുട്ടി റാവുത്തറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ മൃതദേഹം; മാക്കുട്ടി റാവുത്തറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍

2 മണിക്കൂർ മുൻപ്
മുഖ്യമന്ത്രി മിടുമിടുക്കൻ; പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശന് പക്വതയില്ലായിരുന്നു: ഇപ്പോൾ പക്വത വന്നിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി മിടുമിടുക്കൻ; പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശന് പക്വതയില്ലായിരുന്നു: ഇപ്പോൾ പക്വത വന്നിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

2 മണിക്കൂർ മുൻപ്
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: എല്ലാ കേസുകളിലും കുറ്റപത്രം നൽകിയില്ല; അന്വേഷണ സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: എല്ലാ കേസുകളിലും കുറ്റപത്രം നൽകിയില്ല; അന്വേഷണ സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

2 മണിക്കൂർ മുൻപ്
അച്ഛൻ പിടിച്ച വിവാദങ്ങളൊക്കെ ഞാൻ തന്നെയാണ് ഒത്തുതീർപ്പാക്കിയത്; വീടിന് നേരെ കല്ലേറു വരെയുണ്ടായി: ധ്യാൻ ശ്രീനിവാസൻ

അച്ഛൻ പിടിച്ച വിവാദങ്ങളൊക്കെ ഞാൻ തന്നെയാണ് ഒത്തുതീർപ്പാക്കിയത്; വീടിന് നേരെ കല്ലേറു വരെയുണ്ടായി: ധ്യാൻ ശ്രീനിവാസൻ

2 മണിക്കൂർ മുൻപ്
മുംബൈ ഭീകരാക്രമണം: കോൺഗ്രസ് പാകിസ്താന് ക്ലീൻചിറ്റ് നൽകിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

മുംബൈ ഭീകരാക്രമണം: കോൺഗ്രസ് പാകിസ്താന് ക്ലീൻചിറ്റ് നൽകിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

3 മണിക്കൂർ മുൻപ്