Thursday, 26 November 2026 About Us · Contact Us

മുംബൈ ഭീകരാക്രമണം: കോൺഗ്രസ് പാകിസ്താന് ക്ലീൻചിറ്റ് നൽകിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

Pradheep Bhandari, BJP - മുംബൈ ഭീകരാക്രമണം: കോൺഗ്രസ് പാകിസ്താന് ക്ലീൻചിറ്റ് നൽകിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരേ നടപടിയെടുക്കുന്നതിന് പകരം കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചെന്ന് ബിജെപി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരേ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.

2008 നവംബർ 26ന് പാക്കിസ്ഥാനിൽ നിന്ന് കടൽമാർഗം മുംബൈയിലെത്തിയ ലഷ്‌കർ ഇ തൊയ്ബയുടെ പത്ത് ഭീകരർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്‍റെ 18-ാം വാർഷികദിനത്തിലാണ് കോൺഗ്രസിനെതിരേ ബിജെപി രംഗത്തെത്തിയത്.

26/11 ആക്രമണത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പാക്കിസ്ഥാനെതിരേ സൈനിക നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രദീപ് ഭണ്ഡാരി എക്സിലൂടെ ചോദിച്ചു. മുംബൈ ഭീകരാക്രമണത്തെ ‘ആർഎസ്എസിന്‍റെ ഗൂഢാലോചന’ എന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാന് ക്ലീൻചിറ്റ് നൽകാൻ കോൺഗ്രസ് ശ്രമിച്ചതെന്തിനാണെന്നും ആക്രമണത്തിന് പിന്നാലെ രാഹുൽ ഗാന്ധി പാർട്ടിയിൽ പങ്കെടുത്തുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കണമെന്നും ഭണ്ഡാരി ആവശ്യപ്പെട്ടു.

ഗാന്ധി-വാദ്ര കുടുംബത്തിന്‍റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് 26/11 ആക്രമണത്തിന് ശേഷം പാക്കിസ്ഥാന് ക്ലീൻചിറ്റ് നൽകുന്ന നിലപാടിലേക്ക് കോൺഗ്രസിനെ നയിച്ചതെന്നും രാജ്യസുരക്ഷയേക്കാൾ വോട്ട് ബാങ്കിനാണ് പാർട്ടി പ്രാധാന്യം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ അനുസ്മരിച്ചും കേന്ദ്രമന്ത്രിമാർ രംഗത്തെത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് 26/11 ആക്രമണത്തിലെ ഇരകളെ ആദരിക്കുന്നതായും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പരമോന്നത ത്യാഗം ചെയ്ത ധീരസൈനികരെ അഭിവാദ്യം ചെയ്യുന്നതായും എക്സിൽ കുറിച്ചു.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളെയും ജീവൻ ബലിയർപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും അനുസ്മരിച്ചു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അമേരിക്കയിൽ ഇംഗ്ലീഷ് ഫുട്ബോൾ താരം വെടിയേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

അമേരിക്കയിൽ ഇംഗ്ലീഷ് ഫുട്ബോൾ താരം വെടിയേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

1 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങളുടെ പരമ്പര

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങളുടെ പരമ്പര

2 മണിക്കൂർ മുൻപ്
തപാൽ ശൃംഖല നവീകരണത്തിന് 2,632 കോടി രൂപ; രണ്ട് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തപാൽ ശൃംഖല നവീകരണത്തിന് 2,632 കോടി രൂപ; രണ്ട് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

2 മണിക്കൂർ മുൻപ്
കോൺഗ്രസിലെ ആഭ്യന്തര തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾ

കോൺഗ്രസിലെ ആഭ്യന്തര തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾ

2 മണിക്കൂർ മുൻപ്
തൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിലെ മരണം; മൃതദേഹം ഒന്നര ദിവസത്തിലേറെ കിടന്നു, ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു

തൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിലെ മരണം; മൃതദേഹം ഒന്നര ദിവസത്തിലേറെ കിടന്നു, ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു

3 മണിക്കൂർ മുൻപ്
ഈജിപ്തിൽ ഇന്ധനവാഹനം മറിഞ്ഞ് വൻ തീപിടിത്തം; 31 മരണം, 21 പേർക്ക് പരിക്ക്

ഈജിപ്തിൽ ഇന്ധനവാഹനം മറിഞ്ഞ് വൻ തീപിടിത്തം; 31 മരണം, 21 പേർക്ക് പരിക്ക്

3 മണിക്കൂർ മുൻപ്