Kerala
യുഡിഎഫ് എംപിക്ക് 45 ലക്ഷം, എംഎൽഎക്ക് 7 ലക്ഷം; പ്രമുഖര കുരുക്കി അനന്തുകൃഷ്ണന്റെ മൊഴി
![](https://metrojournalonline.com/wp-content/uploads/2025/02/ananthu-krishnan-780x470.avif)
പകുതി വില തട്ടിപ്പിൽ ഉന്നതരെ കുടുക്കി മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി യുഡിഎഫ് എംപി 45 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ 15 ലക്ഷം മാത്രമേ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയിട്ടുള്ളുവെന്നും അനന്തുകൃഷ്ണൻ പോലീസിനോട് പറഞ്ഞു. എറണാകുളത്തെ യുഡിഎഫ് എംഎൽഎ 7 ലക്ഷം രൂപ കയ്യിൽ വാങ്ങിയെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
തങ്കമണി സർവീസ് സഹകരണ ബാങ്ക് വഴി സിപിഎം നേതാവിന് 25 ലക്ഷം രൂപ നൽകി. മൂവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിനായി 9 ലക്ഷം രൂപ നൽകിയെന്നും അനന്തുകൃഷ്ണൻ പറയുന്നു.
വിവിധ പാർട്ടിക്കാർക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രമുഖരെ കുരുക്കിലാക്കുന്ന ചില ഫോൺ കോൾ റെക്കോർഡിംഗുകളും വാട്സാപ്പ് ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.