Kerala

പാതിവില തട്ടിപ്പ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, ഡിജിപി ഉത്തരവിറക്കി

സിഎസ്ആർ ഫണ്ടുമായി ബന്ധപ്പെട്ട പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 34 കേസുകളുടെ അന്വേഷണമാണ് സംസ്ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാകും അന്വേഷണം. നിലവിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് കേസുകൾ. ആകെ 37 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ഉത്തരവിൽ പറയുന്നത്.

രാഷ്ട്രീയ നേതാക്കൾക്ക് വൻ തുക നൽകിയെന്നും ഇവരുടെ പേരുകൾ ഉടൻ പുറത്തുവിടുമെന്നും പ്രതി അനന്തുകൃഷ്ണൻ തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. തട്ടിപ്പിന് കളമൊരുങ്ങിയ എൻജിഒ കോൺഫെഡറേഷൻ രൂപീകരിച്ചത് സായ് ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെഎൻ ആനന്ദകുമാറിന്റെ നിർദേശപ്രകാരമെന്നാണ് അനന്തു പറയുന്നത്.

Related Articles

Back to top button
error: Content is protected !!