Kerala

റിപ്പോർട്ടർ ചാനലിന് സ്ഥാപിത രാഷ്ട്രീയം; തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തുകൃഷ്ണനിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ റിപ്പോർട്ടർ ചാനലിനെ വെല്ലുവിളിക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു

റിപ്പോർട്ടർ ചാനൽ തെറ്റായ വാർത്ത നൽകിയെന്നാണ് കോൺഗ്രസ് എംഎൽഎ പറയുന്നത്. ഏഴ് ലക്ഷം രൂപ മാത്യു കുഴൽനാടന് നൽകിയെന്ന് റിപ്പോർട്ടർ ചാനൽ വാർത്തയിൽ പറഞ്ഞിരുന്നു. കൈരളി ടിവി നിങ്ങളേക്കാൾ ഭേദമാണെന്നും അവർ അവരുടെ നയം വിട്ട് പെരുമാറില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

സ്ഥാപിത രാഷ്ട്രീയം വെച്ചാണ് റിപ്പോർട്ടർ ചാനൽ ഇടപെടുന്നത്. തനിക്കെതിരെ അനന്തുകൃഷ്ണൻ മൊഴി നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ സ്ഥിരീകരിച്ചതാണ്. തെളിവിന്റെ ഒരംശം എങ്കിലും പുറത്തുവിടാൻ റിപ്പോർട്ടർ ചാനലിനെ വെല്ലുവിളിക്കുകയാണ്. പണം വാങ്ങിയാണ് അവർ വാർത്തകൾ ചെയ്യുന്നത്. അവർ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!