Saudi Arabia

സൗദി – അര്‍ജന്റീന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

റിയാദ്: സൗദിയുടെയും അര്‍ജന്റീനയുടെയും വിദേശകാര്യ മന്ത്രിമാര്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അധികൃത വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അര്‍ജന്റീനിയന്‍ വിദേശകാര്യ രാജ്യാന്തര വ്യാപാര മന്ത്രി ജെറാര്‍ഡോ വെര്‍തെയിനുമാണ് റിയാദില്‍ കൂടിക്കാഴ്ച നടത്തിയത്.

ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി് ബന്ധവും വ്യാപാര വാണിജ്യപരമായ പരസ്പരം താല്‍പര്യമുള്ള വിഷയങ്ങളുമായിരുന്നു ഇരുവിഭാഗവും ചര്‍ച്ച നടത്തിയത്. ഇതോടൊപ്പം രാജ്യാന്തര വിഷയങ്ങളും ഗാസയിലെ പ്രശ്‌നം ഉള്‍പ്പെടെയുള്ള മേഖലാ വിഷയങ്ങളും ചര്‍ച്ചയായതായും റിപ്പോര്‍ട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!