മയക്കുമരുന്ന് കടത്ത്: സൗദിയില്‍ 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 19 പേര്‍ അറസ്റ്റില്‍
![സൗദി 1200](https://metrojournalonline.com/wp-content/uploads/2025/02/images8_copy_2048x1363-780x470.avif)
റിയാദ്: മൂന്ന് മയക്കുമരുന്ന് കടത്ത് സംഭവങ്ങളുമായി ബന്ധപ്പെട്ട് 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 19 പേരെ അറസ്റ്റ് ചെയ്തതായി സൗദി അധികൃതര്‍ അറിയിച്ചു. അസീര്‍, ജസാന്‍, ഈസ്റ്റേണ്‍ പ്രവിശ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മൂന്ന് സംഘങ്ങള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. പിടിയിലായവരെ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള അഞ്ചു ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള മൂന്നു ഉദ്യോഗസ്ഥരും സക്കാത്ത് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയില്‍ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരുമാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മയക്കുമരുന്ന് കടുത്ത് സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരാണ് ഇവര്‍. സംഘാംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഈ സംഘത്തില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം മയക്കുമരുന്ന് കടത്ത് സംഘം വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. മയക്കുമരുന്ന് വില്‍പ്പനയിലൂടെ കൈയില്‍ എത്തുന്ന പണം നോട്ട് ഇരട്ടിപ്പ് പോലുള്ള നിയമലംഘന പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഉപയോഗിച്ചിരുന്നതായും അധികൃതര്‍ വെളിപ്പെടുത്തി.