Kerala
തുടരുന്ന കാട്ടാനക്കലി; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
![elephant](https://metrojournalonline.com/wp-content/uploads/2024/09/elephant-780x470.avif)
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനുവാണ്(45) മരിച്ചത്. ഇന്നലെ രാത്രിയാണ് മനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. തമിഴ്നാട് അതിർത്തിപ്രദേശമാണ് നൂൽപ്പുഴ
തമിഴ്നാട്ടിലെ വെള്ളരികവലയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോൾ വയലിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. മനുവിനെ കാണാതായതോടെ ഇന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ജഡം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.