Kerala
അടൂരിൽ 5ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16കാരനടക്കം രണ്ട് പേർ പിടിയിൽ
![](https://metrojournalonline.com/wp-content/uploads/2024/09/police-780x470.webp)
പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.
പെൺകുട്ടിയുടെ അയൽവാസിയായ 16കാരനും എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. അഞ്ചാം ക്ലാസുകാരിയുടെ വാ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് തട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ സുധീഷ് പിടിച്ചുനിർത്തി. തട്ടിക്കൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്.