Kerala
ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവതി ചികിത്സയിൽ
ആലുവ യുസി കോളേജിന് സമീപം യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമം. വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി തൊട്ടടുത്ത കടയിൽ ഓടിക്കയറുകയായിരുന്നു.
യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടി സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്.
മുപ്പത്തടം സ്വദേശി അലി എന്നയാളാണ് ആക്രമണം നടത്തിയത്. ഇവർ കുടുംബസുഹൃത്തുക്കളാണെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു