Kerala

ഉയർന്ന താപനില: സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ

സംസ്ഥാനത്ത് ഉയർന്ന താപനില കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്ന് ലേബർ കമ്മീഷണർ നിർദേശിക്കുന്നു. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണം

ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിർമാണ മേഖലയിലും റോഡ് നിർമാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്

പകൽ 11 മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. പരമാവധി ശുദ്ധജലം കുടിക്കണം, അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!