Kerala

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ 18കാരി തൂങ്ങിമരിച്ച സംഭവം; 19കാരനായ ആൺ സുഹൃത്ത് തൂങ്ങിമരിച്ചു

മലപ്പുറം ആമയൂരിൽ 18കാരി തൂങ്ങിമരിച്ച സംഭവത്തിന് പിന്നാലെ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങിമരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാണ് മൃതദേഹം കണ്ടെത്തിയത്

ആത്മഹത്യാ ശ്രമം നടത്തി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സജീർ ഇന്നലെ ആരും അറിയാതെ ആശുപത്രിയിൽ നിന്ന് പോയിരുന്നു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്നാണ് ഈ മാസം 3ന് ഷൈമ സിനിവർ എന്ന 18കാരി തൂങ്ങിമരിച്ചത്. അന്ന് തന്നെ സജീർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.

Related Articles

Back to top button
error: Content is protected !!