Kerala

വയനാട്ടിൽ വീണ്ടും കാട്ടാനക്കലി; അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അട്ടമല സ്വദേശി ബാലനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ജില്ലയിൽ രണ്ട് ദിവസ്തതിനിടെ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്

ഇന്നലെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മാനു കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്നതിനിടെയാണ് മാനുവിനെ കാട്ടാന ആക്രമിച്ചത്

തമിഴ്‌നാട് അതിർത്തി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇടുക്കിയിലും കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!