Kerala
സിൽവർ ലൈനിൽ കേരളത്തിന്റെ പുതിയ നീക്കം; ഇ ശ്രീധരന്റെ നിർദേശവുമായി റെയിൽവേ മന്ത്രിയെ കാണും
സിൽവർ ലൈനിൽ പുതിയ നീക്കവുമായി കേരളം. ഇ ശ്രീധരന്റെ നിർദേശവുമായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാനാണ് നീക്കം. മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നത്.
തൂണുകളിലും തുരങ്കങ്ങളിലൂടെയും പോകുന്ന പാതയാണ് ശ്രീധരന്റെ നിർദേശം. സിൽവർ ലൈനിൽ സ്റ്റാൻഡേർഡ് ഗേജ് അനുവദിക്കില്ലെന്ന് റെയിൽവേ നിലപാട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ വിലപേശൽ നടക്കില്ലെന്ന് കെ റെയിലുമായി നടത്തിയ അവസാന വട്ട ചർച്ചയിൽ ദക്ഷിണ റെയിൽവേ വ്യക്തമാക്കിയിരുന്നു
തത്വത്തിൽ നൽകിയ അനുമതി പിൻവലിക്കാൻ കഴിയുമെന്ന ഭീഷണിയും ദക്ഷിണ റെയിൽവേ മുഴക്കിയിരുന്നു. വേഗം ചുരുക്കാനാകില്ലെന്ന കെ റെയിൽവിന്റെ വാദവും ദക്ഷിണ റെയിൽവേ അംഗീകരിച്ചിരുന്നില്ല