പിസി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു
![pc chacko](https://metrojournalonline.com/wp-content/uploads/2024/09/pc-chacko-780x470.avif)
പി.സി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജി വെച്ചു. രാജിക്കാര്യം ശരത് പവാറിനെ അറിയിച്ചു. പാർട്ടി പിളരുമെന്ന സാഹചര്യത്തിലാണ് രാജി നീക്കം. രാജിയെ കുറിച്ച് അറിവില്ലെന്ന് എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. നേരത്തെ, സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയെ മാറ്റാനുറച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ വിഭാഗം രംഗത്തെത്തിയിരുന്നു.
ചാക്കോ വിരുദ്ധ നീക്കത്തിൽ തോമസ് കെ.തോമസ് എംഎൽഎയും ശശീന്ദ്രനൊപ്പം ചേർന്നു. പി.സി.ചാക്കോയെ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു എ.കെ.ശശീന്ദ്രൻ പക്ഷത്തിന്റെ നിലപാട്. പാർട്ടി ജനറൽ ബോഡി വിളിക്കണമെന്ന് പി.സി.ചാക്കോയോട് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് എൻസിപിയുടെ മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് പിസി ചാക്കോ പിന്മാറുകയും ചെയ്തു. ചാക്കോയെ അനുകൂലിക്കുന്ന നേതാക്കൾ മന്ത്രി എ.കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇടത് മുന്നണിയിൽ ഉറച്ചു നിൽക്കുമെന്നും സർക്കാറിന് പൂർണ പിന്തുണയെന്നും കാണിച്ച് പിസി ചാക്കോ മുഖ്യമന്ത്രിക്ക് കത്തും എഴുതി.