Kerala
വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയെന്ന് മകൾ; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തു, ഭർത്താവ് കസ്റ്റഡിയിൽ
![police](https://metrojournalonline.com/wp-content/uploads/2024/08/police-1-780x470.webp)
ചേർത്തലയിൽ ഗൃഹനാഥയുടെ മരണം കൊലപാതകമെന്ന് സംശയം. സംഭവത്തിൽ മരിച്ച സജിയുടെ(46) ഭർത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സജിയുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തു. ഞായറാഴ്ച രാവിലെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സജി മരിച്ചത്
ഒരു മാസം മുമ്പ് വീട്ടിൽ വീണ് പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ ചേർത്തല പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് സോണിയെ കസ്റ്റഡിയിലെടുത്തത്.
തഹസിൽദാറുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിച്ച് മൃതേദഹം പുറത്തെടുത്തത്. ഇനി പോസ്റ്റ്മോർട്ടത്തിന് ശേഷമാകും തുടർ നടപടികൾ