DubaiGulf

വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി കുഞ്ഞിന് ജന്മം നല്‍കിയതായി ഷാര്‍ജ അധികൃതര്‍

ഷാര്‍ജ: വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി കുഞ്ഞിന് ജന്മം നല്‍കിയതായി ഷാര്‍ജ എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ടഡ് ഏരിയാ അതോറിറ്റി വെളിപ്പെടുത്തി. അതോറിറ്റിയുടെ കീഴിലുള്ള ബ്രീഡിങ് സെന്ററില്‍ ആണ് പുള്ളിപ്പുലി കുഞ്ഞിന്റെ ജനനം.

ഷാര്‍ജ എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റിയുടെ ചരിത്രത്തിലെ വലിയൊരു നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അറേബ്യന്‍ മരുഭൂമിയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ക്കായുള്ള സംരക്ഷണ കേന്ദ്രമാണ് അതോറിറ്റി. അറേബ്യന്‍ പുള്ളിപ്പുലികളുടെ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 10ന് തന്നെ ഇത്തരമൊരു ശുഭസൂചകമായ സംഭവം സംഭവിച്ചുവെന്നതില്‍ അതീവ സന്തോഷത്തിലാണ് അധികൃതര്‍. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ പട്ടികയില്‍ ഏറ്റവും അധികം വംശഭീഷണി വംശ നാശഭീഷണി നേരിടുന്ന ലിസ്റ്റില്‍ പെട്ടതാണ് അറേബ്യന്‍ പുള്ളിപ്പുലികള്‍. വംശംനാശ ഭീഷണിയില്‍ നിന്നും അറേബ്യന്‍ പുള്ളിപ്പുലികളെ രക്ഷിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇത്തരത്തില്‍ ഒരു അപൂര്‍വ്വ സംഭവം ഉണ്ടായിരിക്കുന്നതെന്ന് അതോറിറ്റിയുടെ മേധാവി ഹനാ സെയ്ഫ് അല്‍ സുവൈദി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!