![ദുബായ് 1200](https://metrojournalonline.com/wp-content/uploads/2025/02/images5_copy_2048x1397-780x470.avif)
ദുബായ്: കടന്നുപോയ വര്‍ഷമായ 2024ല്‍ വരുമാനത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയതായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ദീവ) അറിയിച്ചു. 2023മായി താരതമ്യപ്പെടുത്തുമ്പോഴാണ് 2024ല്‍ സ്ഥാപനത്തിന് വലിയ ലാഭം നേടാന്‍ സാധിച്ചിരിക്കുന്നത്. 2023ല്‍ 1,570 കോടി ദിര്‍ഹമായിരുന്നു ലാഭമായി ദീവക്ക് ലഭിച്ചതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 3,980 കോടി ദിര്‍ഹമായിരുന്നു. 2024ന്റെ അവസാന പാദത്തില്‍ മാത്രം 745 കോടി ദിര്‍ഹമാണ് നേടാനായത്. ദീവ അറ്റാതായമായി 176 കോടി ദിര്‍ഹമാണ് കഴിഞ്ഞവര്‍ഷത്തില്‍ നേടിയത്.
ദീവയുടെ കീഴിലുള്ള മുഴുവന്‍ പദ്ധതികളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലും മികച്ച പ്രകടനം സാധ്യമായതാണ് വരുമാനം റെക്കോര്‍ഡിലേക്ക് എത്തിച്ചതെന്ന് ദീവ എംഡിയും സിഇഒയുമായ മുഹമ്മദ് അല്ത്തായര് വ്യക്തമാക്കി. വര്‍ഷത്തില്‍ ഒരു മിനിറ്റിന് താഴെയാണ് ഇവയുടെ കസ്റ്റമര്‍ മിനിറ്റ് ലോസ്റ്റ് എന്നും ലോകത്ത് ഏറ്റവും കുറഞ്ഞ വൈദ്യുതി ലൈന്‍ നഷ്ടമായ രണ്ട് ശതമാനം എന്നത് ദീവയുടേതാണ്. കസ്റ്റമര്‍ മിനുട്ട് ലോസ്റ്റ് ദീവയുടെത് ഒരു മിനുട്ടില്‍ താഴെ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.