ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി; ഊഷ്മള സ്വീകരണം
![](https://metrojournalonline.com/wp-content/uploads/2025/02/modi-1-780x470.avif)
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. വാഷിംഗ്ടണിൽ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ച് മണിയോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന വിഷയത്തിലും ഇരുരാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലാണ് മോദിയുടെ താമസം. വൈറ്റ് ഹൗസിന് നേരെ എതിർ വശത്താണ് ബ്ലെയർ ഹൗസ്
ഇലോൺ മസ്കുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തേക്കും.