Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി; ഒന്നും കണ്ടെത്താനായില്ല
![](https://metrojournalonline.com/wp-content/uploads/2024/10/nedumbassery-780x470.avif)
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഇന്നലെ രാത്രിയാണ് സന്ദേശമെത്തിയത്. ഇതിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പോലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് സന്ദേശമെത്തിയത്
തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അയച്ച ആളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് സംഘം തെലങ്കാനയിലേക്ക് പോയേക്കും. കോട്ടയം, കൊല്ലം, എറണാകുളം റെയിൽവേ സ്‌റ്റേഷനുകളിലും ഭീഷണിക്ക് പിന്നാലെ പോലീസ് പരിശോധന നടത്തി.
പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. നെടുമ്പാശ്ശേരിയിൽ വസുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗവും ഭീഷണിക്ക് പിന്നാലെ ചേർന്നു.