Kerala
രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകം; ഹരികുമാർ മാത്രമാണ് പ്രതിയെന്ന് പോലീസ്
![](https://metrojournalonline.com/wp-content/uploads/2025/01/harikumar-780x470.avif)
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ഹരികുമാർ മാത്രമാണ് പ്രതിയെന്ന് പോലീസ്. കുട്ടിയുടെ മാതൃസഹോദരനാണ് ഹരികുമാർ. സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ വിഴിവിട്ട ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. കൊലപാതകം നടന്ന കഴിഞ്ഞ മാസം 23ന് രാത്രി ശ്രീതുവിനെ ഹരികുമാർ വാട്‌സാപ്പ് വഴി തന്റെ മുറിയിലേക്ക് വിളിച്ചു. മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് സ്വന്തം മുറിയിലേക്ക് തിരിച്ചുപോയി. ഈ ദേഷ്യമാണ് കൊലപാതകത്തിന് കാരണം
അതേസമയം കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഹരികുമാറിനെ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ മാസമാണ് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.