Gulf
ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്: സജാദ് നാട്ടിക പ്രസിഡന്റ്
![](https://metrojournalonline.com/wp-content/uploads/2025/02/1461883-uae-new_copy_1920x1080-780x470.avif)
ഉമ്മുല്‍ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡണ്ടായി സജാദ് നാട്ടികയും ജനറല്‍ സെക്രട്ടറിയായി എസ് രാജീവും തിരഞ്ഞെടുക്കപ്പെട്ടു.
2025 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പിലാണ് സജാദ് നേതൃത്വം നല്കിയ ഔദ്യോഗിക പാനലിലെ മുഴുവന്‍ പേരും വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്.
മുഹമ്മദ് മോഹിദ്ദീന്‍ ആണ് ട്രഷറര്‍. എട്ടാം തവണയാണ് സജാദ് നാട്ടിക ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റ് പദവിയില്‍ എത്തുന്നത്.