![](https://metrojournalonline.com/wp-content/uploads/2025/02/3333-3eedc625-20da-4df0-b231-2f53340f5617_copy_1920x1014-780x470.avif)
മനാമ: ഇരുനില കെട്ടിടം തകര്‍ന്നു വീണ് ബഹ്‌റൈനില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് ഏഷ്യന്‍ വംശജരെ ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അറാദ് മേഖലയിലായിരുന്നു അപകടം. അപകട വിവരം അറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സംഭവസ്ഥലത്ത് കുതിച്ചെത്തുകയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയുമായിരുന്നു.
ഏഴു വാഹനങ്ങളിലായി എത്തിയ 38 സിവില്‍ ഡിഫന്‍സ് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. നാഷ്ണല്‍ ആംബുലന്‍സിന്റെ നേതൃത്വത്തിലായിരുന്നു പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയാണ് കെട്ടിടത്തിന് തീപിടിക്കാനും അത് പൂര്‍ണണായും തകരാനും ഇടയാക്കിയതെന്നാണ് പ്രഥമിക നിഗമനം. കെട്ടിട ഉടമയെ ബഹ്‌റൈന്‍ പൊലിസ് വിളിച്ചുവരുത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.