Sports

വിരാട് കോലിയല്ല..! രജത് പട്ടീദാര്‍; നായകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരുവിന്‍റെ പുതിയ ക്യാപ്‌റ്റനെ പ്രഖ്യാപിച്ചു. മധ്യനിര ബാറ്റര്‍ രജത് പട്ടീദാര്‍ ഇനി ആർസിബിയെ നയിക്കും. 2022 മുതൽ 2024 വരെ മൂന്ന് വർഷം ആർസിബിയെ നയിച്ച ഫാഫ് ഡു പ്ലെസിസിന് പകരക്കാരനായാണ് പട്ടീദാര്‍ എത്തുന്നത്.

https://x.com/RCBTweets/status/1889923432982233259

2021 ൽ വിരാട് കോലി നായക സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ഡു പ്ലെസിസിനെ ആർസിബിയുടെ ക്യാപ്റ്റനാക്കിയത്. കോലി പുതിയ സീസണില്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ആരാധകരെ ഞെട്ടിച്ച് ടീമിന്‍റെ പ്രഖ്യാപനം.

https://x.com/RCBTweets/status/1889924890331111838

മാനേജ്മെന്‍റ് ചടങ്ങില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആർസിബി പുതിയ ക്യാപ്റ്റൻ രജത് പട്ടീദാറിന്‍റെ പേര് പ്രഖ്യാപിച്ചത്. അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് മുതൽ വിരാട് കോലി വരെയുള്ള എല്ലാ ക്യാപ്റ്റൻമാരെയും വീഡിയോ കാണാം. ഒടുവിൽ ഫാഫ് ഡു പ്ലെസിസ് രജത് പട്ടീദാറിന് ബാറ്റൺ കൈമാറുന്നതായാണ് കാണിച്ചത്. ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 11 കോടി മുടക്കി ആര്‍സിബി നിലനിര്‍ത്തിയ താരമാണ് രജത്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്‍റെ ക്യാപ്റ്റനായ രജതിന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ടീമിനെ ഫൈനലിലെത്തിക്കാനും കഴിഞ്ഞിരുന്നു.

9 വർഷം ആർ‌സി‌ബിയെ നയിച്ച വലംകൈയ്യൻ സ്റ്റാർ ബാറ്റര്‍ കോലി വീഡിയോ സന്ദേശത്തിലൂടെ രജത് പട്ടീദാറിനെ അഭിനന്ദിച്ചു. ‘രജത്, ഞാനും ടീമിലെ മറ്റ് അംഗങ്ങളും നിങ്ങളുടെ പിന്നിൽ നിൽക്കും.’ ഈ ഫ്രാഞ്ചൈസിയിൽ നിങ്ങൾ നേടിയ പുരോഗതിയും പ്രകടനവും എല്ലാ ആർ‌സി‌ബി ആരാധകരുടെയും ഹൃദയങ്ങളിൽ ഇടം നേടിയെന്ന് താരം പറഞ്ഞു.

ആർ‌സി‌ബി പുതിയ ജേഴ്‌സിയും വെബ്‌സൈറ്റും പുറത്തിറക്കി

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ പുതിയ ജേഴ്‌സിയും ചടങ്ങിൽ പുറത്തിറക്കി. കൂടാതെ ആരാധകർക്കായി ഒരു പുതിയ വെബ്‌സൈറ്റും ആരംഭിച്ചു. ആർ‌സി‌ബി ടീമുമായി ബന്ധപ്പെട്ട ഓരോ പുതിയ അപ്‌ഡേറ്റും ആരാധകർ ആദ്യം ഇതിലൂടെ അറിയാന്‍ സാധിക്കും.

https://x.com/RCBTweets/status/1889924012924445006

Related Articles

Back to top button
error: Content is protected !!