Kerala
ബന്ദിപൂരിന് സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
![elephant](https://metrojournalonline.com/wp-content/uploads/2024/09/elephant-780x470.avif)
വയനാട് ബന്ദിപൂർ കടുവ സാങ്കേതത്തിന് സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. എച്ച് ഡി കോട്ട സർഗൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് സംഭവം.
ഗദ്ദള്ള സ്വദേശി അവിനാഷാണ്(22) കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് അവിനാഷിനെ കാട്ടാന ആക്രമിച്ചത്.
വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ ഗ്രാമീണ റോഡിൽ വെച്ചായിരുന്നു സംഭവം.