Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; താപനില സാധാരണയേക്കാൾ 3 ഡിഗ്രി വരെ ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യതയുണ്ട്

പകൽ 11 മുതൽ 3 മണി വരെയുള്ള സമയത്ത് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധ ജലം കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം കാപ്പി, ചായ കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കണം

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയെന്നും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!