![](https://metrojournalonline.com/wp-content/uploads/2025/02/2505551-untitled-1-780x470.avif)
ദോഹ: ഖത്തറിന്റെ മണ്ണില്‍ കലാകാരന്മാര് ഉള്‍പ്പെടെ ദുരിതമനുഭവിക്കുന്ന ഏവര്‍ക്കും അത്താണിയായിരുന്ന പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ് ഈസ(68) ഇനി ദീപ്തമായ ഓര്‍മ്മ. അര നൂറ്റാണ്ട് കാലത്തോളം ഖത്തറിലെ സാമൂഹിക സാംസ്കാരിക കലാ ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന പ്രിയപ്പെട്ട ഈസക്കയുടെ മൃതദേഹം ഖത്തറില്‍ തന്നെ കബറടക്കി.
മിസൈമീറിലെ പള്ളിയില്‍ ഇന്നലെ ആയിരങ്ങള്‍ പങ്കെടുത്ത ജനാസ നമസ്ക്കാരത്തിന് ശേഷമായിരുന്നു ആ ദേഹം ഖബറിലേക്ക് വെച്ചത്. ഇന്നലെ വൈകുന്നേരം മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോയപ്പോഴും ആയിരങ്ങളാണ് അനുഗമിച്ചത്. മുസ്ലിം ലീഗ് നേതാക്കളായ മുനവറലി ശിഹാബ് തങ്ങളും ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും മയ്യിത്ത് നിസ്കാരത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വിടവാങ്ങിയത്.