ഇന്ത്യ ബിസിനസ് സൗഹൃദ രാജ്യമല്ലെന്ന് ട്രംപ്; ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധം പ്രതീക്ഷിക്കുന്നു

ഏറ്റവുമധികം ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ ബിസിനസ് സൗഹൃദ രാജ്യമല്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒന്നിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. വൈറ്റ് ഹൗസിൽ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ട്രംപ്
വ്യാപാര നയതന്ത്ര മേഖലകളിൽ സുപ്രധാന പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയിലുണ്ടായി. മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ധനം വാങ്ങാനും കരാറായി. അതേസമയം നികുതി തീരുമാനങ്ങളിൽ ഇളവിന് ട്രംപ് തയ്യാറായില്ല. അമേരിക്കക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും അതേ നികുതി തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു
അമേരിക്കയും ഇന്ത്യയും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. വ്യാപാര ബന്ധത്തിൽ ഇന്ത്യയോട് കടുപ്പിച്ചാൽ ഒരുമിച്ച് എങ്ങനെ ചൈനയെ നേരിടുമെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയും അമേരിക്കയും ഒന്നിച്ചാൽ ഒന്നും ഒന്നും രണ്ടല്ല, പതിനൊന്നാണ് എന്നായിരുന്നു മോദിയുടെ മറുപടി