National
മണിപ്പൂരിൽ സിആർപിഎഫ് ജവാൻ രണ്ട് സഹപ്രവർത്തകരെ വെടിവെച്ചു കൊന്നു; പിന്നാലെ സ്വയം ജീവനൊടുക്കി

മണിപ്പൂരിൽ സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ്. രണ്ട് സഹപ്രവർത്തകരെ കൊന്ന് ജവാൻ ജീവനൊടുക്കി. എട്ട് പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫേൽ ക്യാംപിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് സംഭവം നടന്നത്. ഹവിൽദാർ സഞ്ജയ്കുമാറാണ് സർവീസ് റിവോൾവർ ഉപയോഗിച്ച് സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബളിനും നേരെ വെടിവെച്ചത്.
ഇരുവരും ഉടൻ തന്നെ മരിച്ചു. പിന്നാലെ സഞ്ജയ്കുമാർ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. എഫ്-120 സിഒവൈ സിആർപിഎഫിലെ ഉദ്യോഗസ്ഥരാണ് ഇവർ.