National
വീട്ടിലെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് ഏഴ് വയസുകാരി മരിച്ചു. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാർഥിനി ഐശ്വര്യയാണ് മരിച്ചത്. ഗേറ്റ് മറിഞ്ഞ് വീണ് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു
കുട്ടിയെ പിതാവാണ് ദിവസവും ഇരുചക്ര വാഹനത്തിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും. ഇന്നലെ പതിവ് പോലെ സ്‌കൂളിൽ നിന്ന് തിരികെ വരുമ്പോൾ പെൺകുട്ടി സ്‌കൂട്ടറിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു
സ്‌കൂട്ടർ ഗേറ്റ് കടന്നു പോയതിന് പിന്നാലെ ഗേറ്റ് അടയ്ക്കുകയും ഇതുടനെ വിദ്യാർഥിനിയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല