
കുവൈറ്റ് സിറ്റി: വിവിധ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം 74 വിദേശികളെ നാടുകടത്തിയതായി കുവൈറ്റ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍, ഡ്രൈവിംഗ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം 61,553 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി യൂണിഫൈഡ് ഗള്‍ഫ് ട്രാഫിക് കമ്മിറ്റി 2025 ചെയര്‍മാന്‍ ബ്രീഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ സുബാന്‍ വ്യക്തമാക്കി. ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയവരെയാണ് നാടുകടത്തിയത്.
പ്രതിദിനം 200 മുതല്‍ 300 വരെ വാഹനാപകടങ്ങള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. രാജ്യത്ത് സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ 90 ശതമാനവും അശ്രദ്ധമൂലം ഉണ്ടാവുന്നതാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങളാണ് ഗതാഗത നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.