Kerala
കണ്ണൂരിലും റാഗിംഗ്; കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ച് എല്ലൊടിച്ചു

കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിലെ ക്രൂര റാഗിംഗിന്റെ ഞെട്ടൽ മാറും മുമ്പ് കണ്ണൂരിലും സമാന സംഭവം. നോട്ടം, ശരിയല്ല, ബഹുമാനിക്കുന്നില്ല എന്ന് പറഞ്ഞ് കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് എല്ലൊടിച്ചു. കൊളവല്ലൂർ പിആർഎം സ്‌കൂളിലാണ് സംഭവം
പ്ലസ് ടു വിദ്യാർഥികളായ അഞ്ച് പേരെ പ്രതി ചേർത്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് റാഗിംഗ്. ഗുരുതരമായി പരുക്കേറ്റ പാറാട് തളിയന്റവിട മുഹമ്മദ് നിഹാലിനെ(17) ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്ലസ് ടു വിദ്യാർഥികളെ അനുസരിച്ചില്ലെന്ന് പറഞ്ഞ് ആക്രമിച്ചതായാണ് പരാതി. നിലത്തിട്ട് വലിച്ചതായും ആരോപണമുണ്ട്. തോളെല്ലിന് പരുക്കേറ്റ നിഹാലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.