Kerala

വയനാട് പുനരധിവാസം: 529 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിനായി 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ. ടൗൺഷിപ്പ് അടക്കം 16 പദ്ധതികൾക്ക് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വർഷം കൊണ്ട് തിരിച്ചടിച്ചാൽ മതി.

ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളുകളും പുനർനിർമിക്കുന്നതിനാണ് കേന്ദ്ര സഹായം.

മാർച്ച് 31നകം പണം ഉപയോഗിക്കണമെന്നാണ് നിർദേശം. സാമ്പത്തിക വർഷത്തിന്റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിർദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങളുടെ പ്രതികരണം.

Related Articles

Back to top button
error: Content is protected !!