
മസ്കറ്റ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ ആന്റീനര്കോട്ടിക്സ് ആന്‍ഡ് സൈക്കോ ട്രോഫി സബ്സ്റ്റന്‍സ് വകുപ്പ് വെളിപ്പെടുത്തി.
11 കിലോഗ്രാമില്‍ അധികം ക്രിസ്റ്റല്‍ എന്ന മയക്കുമരുന്നു ഒപ്പം മോര്‍ഫിന്‍ ഹാഷിഷ് എന്നിവയും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.
ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ് വയിലുള്ള പ്രതികളുടെ വീട്ടില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.