
ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും മലപ്പുറം സ്വദേശിയുമായ മുഹമ്മദ് ഈസയുടെ വേര്‍പാട് മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനും തീരാനഷ്ടമാണെന്ന് സ്ഥാനപതി വിപുല്‍ അഭിപ്രായപ്പെട്ടു. ഖത്തറിന്റെ സാമൂഹിക സാംസ്്കാരിക കലാകായിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു മാപ്പിളപ്പാട്ടിന്റെയും ഫുട്‌ബോളിന്റെയും ഉറ്റതോഴനായ മുഹമ്മദ് ഈസ.
ഈസയുമായി ഇടപഴകിയ നിരവധി സന്ദര്‍ഭങ്ങള്‍ സ്ഥാനപതി ഓര്‍ത്തെടുത്തു. വളരെ വികാരനിര്‍ഭരമായാണ് അദ്ദേഹം സംസാരിച്ചത്. ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സര്‍വ്വകക്ഷി അനുശോചന സംഗമത്തിലും പ്രാര്‍ത്ഥനാ സദസ്സിലും പങ്കെടുത്താണ് സ്ഥാനപതി മുഹമ്മത് ഈസയെന്ന ജീവകാരുണ്യ രംഗത്തെ പകരംവെക്കാനില്ലാത്ത വ്യക്തിയെ അനുസ്മരിച്ചത്.