ബോഡിഗാർഡ് : ഭാഗം 32
[ad_1]
രചന: നിലാവ്
ചുറ്റിലും കൂടിയിരിക്കുന്ന ആളുകളെയും അവരുടെ വല്ലാത്ത നോട്ടവും ഭാവവും കണ്ട് അഗ്നിയുടെ ഉള്ളിൽ ചെറിയ സംശയം നിഴലിച്ചു….നേരം വെളുത്തു വരുന്നതേ ഉള്ളു..
സാക്ഷിയുടെ അച്ഛനും അമ്മയും രവി അങ്കിളും വീട്ടിലെ ജോലിക്കാരും ബാക്കി ഗാർഡ്സും എല്ലാവരും എന്തോ കുറ്റം ചെയ്തപോലെ അഗ്നിയെ നോക്കുന്നുണ്ട്….
ഏതാടാ ആ പെണ്ണ്… രവി പരുക്കൻ ശബ്ദത്തോടെ ചോദിച്ചു..
പെണ്ണോ..??എനിക്ക് ഒരു പെണ്ണിനേയും അറിയില്ല…… അഗ്നി തന്റെ ഭാഗം വ്യക്തമാക്കി..
അറിയില്ലെന്നോ എങ്കിൽ താൻ അകത്തു കയറ്റി താമസിപ്പിച്ചിരിക്കുന്ന ആ പെണ്ണ് ഏതാ…
എനിക്ക് അറിയില്ലെന്നല്ലേ പറഞ്ഞത്…
അറിയില്ലെന്നോ ഇന്നലെ രാത്രി നിന്റെ കൂടെ ഈ പെണ്ണ് മുറിയിലേക്ക് കയറി പോവുന്നത് കണ്ടവരുണ്ട്..
ദേ അനാവശ്യം പറയരുത്.. ഞാൻ ഒരു പെണ്ണിനേയും ഇതിനകത്തു താമസിപ്പിച്ചിട്ടില്ല.. എനിക്ക് അതിന്റെ ആവശ്യവും ഇല്ല…..
അവളോട് ഇറങ്ങി വരാൻ പറയെടാ.. ഇറങ്ങി വാടി ഇവിടെ… രവി ഉറക്കെ വിളിച്ചു പറഞ്ഞു..
രവിയുടെ ശബ്ദം കേട്ടതും അകത്തു നിന്നു ആ പെണ്ണ് മെല്ലെ പുറത്തിറങ്ങി തല കുനിച്ചു നിന്നു….
അത് കണ്ടതും രവിയുടെ മുഖത്ത് പുച്ഛച്ചിരി വിരിഞ്ഞു..
കണ്ടോ അളിയാ… ഇതാണ് ഇവന്റെ പരിപാടി.. ഇത് ഇവന്റെ സ്ഥിരം പരിപാടിയാണത്രെ.. ഈ വാച്ച്മനോട് ചോദിച്ചു നോക്ക് രവി അഗ്നിക്കെതിരെ വാച്ച്മാനെ കൊണ്ട് കള്ളസാക്ഷി പറയിപ്പിച്ചു…
അളിയാ ഇപ്പോ എങ്ങനെ ഇരിക്കുന്നു… ഇവൻ ഒരു ഫ്രോടാണ്.. എത്രയും പെട്ടെന്ന് ഡിപ്പാർട്മെന്റിൽ ഇക്കാര്യം അറിയിക്കണം…. ഇവൻ നാറണം.. അവിഹിതം അതും മന്ത്രിമന്തിരത്തിൽ… ഇത് മൂന്നാംകിട ലോഡ്ജല്ല തന്റെ തോന്നിവാസം കാണിക്കാൻ…രവി അഗ്നി നോക്കി പുച്ഛിച്ചു തള്ളി…. അത് കേട്ട് അഗ്നി മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം നിയന്ത്രിച്ചു..
സാർ ദയവ് ചെയ്ത് ഞാൻ പറയുന്നത് ഒന്ന് കേൾക്കണം.. എനിക്ക് ഈ കുട്ടിയെ അറിയുകപോലും ഇല്ല… ഞാൻ ഇപ്പഴാണ് ഈ കുട്ടിയെ കാണുന്നത്.. വേണമെങ്കിൽ സാർ തന്നെ ഈ കുട്ടിയോട് ചോദിച്ചു നോക്ക്.. അപ്പോഴറിയാം സത്യങ്ങൾ അഗ്നി തന്റെ നിരപരാധിത്യം മന്ത്രിക്ക് മുന്നിൽ വ്യക്തമാക്കി….
ആണോ കൊച്ചേ… നിനക്ക് ഇവനെ അറിയില്ലേ… ഇവനും നീയും തമ്മിൽ ഒരു ബന്ധവും ഇല്ലേ….
ഒന്നും അറിയാത്തവനെപോലെ സി എം ആ പെണ്ണിനോട് ചോദിച്ചു…
അയ്യോ സാറെ ഈ സാർ നുണ പറയുന്നതാ… ഈ സാർ കൂട്ടികൊണ്ട് വന്നിട്ടാ ഞാൻ ഇന്നലെ ഇവിടെ താമസിച്ചത്…..ഈ സാർ ഇടയ്ക്കിടെ എന്നെ കാണാൻ വരാറുണ്ട് സാറെ… ഇന്നലെ ഇങ്ങോട്ട് വിളിച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ഇത് മുഖ്യമന്ത്രി ഏമാന്റെ വീടാണെന്ന്…. ആ പെണ്ണ് അഗ്നിക്കെതിരെ പറഞ്ഞപ്പോൾ അഗ്നിക്ക് ദേഷ്യം ഇരച്ചു കയറി…
ഡീ… അഗ്നിയുടെ മുഖം വലിഞ്ഞു മുറുകി.
ഇത് തനിക്കുള്ള മുട്ടൻ പണിയാണെന്ന് അഗ്നിക്ക് മനസിലായി… പണിയുടെ ഉറവിടവും എവിടെ നിന്നാണെന്ന് മനസിലാക്കാൻ രവിയുടെ മുഖത്ത് വിരിയുന്ന വിജയചിരി മതിയായിരുന്നു… എല്ലാവരും അഗ്നിയെ കുറ്റപ്പെടുത്താൻ തുടങ്ങി… താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ അവന്റെ മുന്നിൽ മതിയായ തെളിവുകൾ ഇല്ലായിരുന്നു അതും പോരാഞ്ഞു ആ പെണ്ണും വാച്ച്മാനും ആരോ പറയിപ്പിച്ചത് പോലെ അവരുടെ വാക്കുകളിൽ ഉറച്ചു നിന്നു….
സാർ പ്ലീസ്.. സാറെങ്കിലും എന്നെയൊന്നു മനസിലാക്ക് ഇതിലെന്തോ ചതിയുണ്ട്.. സത്യം പറഞ്ഞാൽ ഞാൻ ഇന്നലെ രാത്രി ഇവിടെ ഇല്ലായിരുന്നു.. ഇപ്പോഴാ തിരിച്ചെത്തിയത്… ആ സമയത്താണ് ഈ കുട്ടി അകത്തു കയറിയത്…. അഗ്നി സി എമ്മിന് മുന്നിൽ യാചനയുടെ സ്വരത്തിൽ പറഞ്ഞു…
ഇന്നലെ താൻ ഇവിടെ ഇല്ലെങ്കിൽ എവിടെ പോയതായിരുന്നു.. അത് തെളിയിക്കെടോ… എങ്കിൽ ഞാൻ വിശ്വസിക്കാം താൻ നിരപരാധിയാണെന്ന്…
അത് പിന്നെ സാർ..ഞാൻ..
അഗ്നി എന്തു പറയണം എന്നറിയാതെ കുഴങ്ങി…
എന്തെ ഒന്നും മിണ്ടാഞ്ഞത്… ഒന്നും പറയാനില്ല…. ചുമ്മാ ഓരോന്ന് വിളിച്ചു പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കും എന്ന് കരുതിയോ… താൻ ഇന്നലെ രാത്രി ഇവിടെ തന്നെ ഉണ്ടായിരുന്നു…. കൂടെ ഈ പെണ്ണും രവി കടുപ്പിച്ചു പറഞ്ഞു…
ഇല്ല… അഗ്നി ഇന്നലെ രാത്രി ഇവിടെ ഉണ്ടായിരുന്നില്ല…..
പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് എല്ലാരും അങ്ങോട്ട് തിരിഞ്ഞു നോക്കി…
അത് സാക്ഷി ആയിരുന്നു..
മോളെ സാച്ചു നീയിതിൽ ഇടപെടേണ്ട… ചന്ദ്രശേഖർ സാക്ഷിയെ തടഞ്ഞുകൊണ്ട് പറഞ്ഞു..
ശരിയാ മോളെ മോള് അങ്ങോട്ട് ചെല്ല് ഇത് വെറും നാറ്റക്കേസാണ്..
സോറി അച്ഛാ… സോറി അങ്കിൾ എനിക്ക് ഇതിൽ ഇടപെട്ടെ പറ്റു… കാരണം ഇന്നലെ രാത്രി മുഴുവൻ ദേ ഈ സമയം വരെ അഗ്നിയും ഞാനും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്…
സാച്ചു…. വായിൽ തോന്നുന്നത് വിളിച്ചു പറയല്ലേ…. ചന്ദ്രശേഖറിന്റെ സ്വരം കടുത്തിരുന്നു…
സത്യമാണ് അച്ഛാ ഞാൻ പറഞ്ഞത്…. ഈ നിൽക്കുന്ന എല്ലാവരും അറിയാൻവേണ്ടി ഞാൻ പറയുകയാണ് ഇന്നലെ രാത്രി അഗ്നി എന്റെ മുറിയിൽ ആയിരുന്നു ഉണ്ടായിരുന്നത് പിന്നെ എങ്ങനെ ഇവരൊക്കെ അഗ്നിക്കെതിരെ ആരോപിച്ച കുറ്റം ശരിയാവും…സാക്ഷി കൂടി നിന്നവരോടായി പറഞ്ഞു…
സാക്ഷി… മിണ്ടാതിരിക്കാനാ പറഞ്ഞത്.. വല്ലോർക്കും വേണ്ടി നീയെന്തിനാ സ്വയം നാറുന്നത്…
വല്ലോർക്കും വേണ്ടിയല്ല അച്ഛാ ഞാൻ ഈ വാദിക്കുന്നത് എന്റെ ഭർത്താവിന് വേണ്ടിയാണു… എന്റെ കഴുത്തിൽ ദേ ഈ താലി ചാർത്തിയ പുരുഷന് വേണ്ടിയാണു.. അദ്ദേഹത്തെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എനിക്ക് കണ്ട് നില്കാൻ പറ്റില്ല അച്ഛാ…ഇന്നലെ അഗ്നി എന്റെ മുറിയിൽ ഇല്ലായിരുന്നെങ്കിൽ കൂടിയും ഞാൻ ഇത് വിശ്വസിക്കില്ലായിരുന്നു.. കാരണം എനിക്ക് അഗ്നിയെ അറിയാം… അഗ്നി ഇങ്ങനെ ചെയ്യില്ല.. ഇത് ചതിയാണ്… മനപ്പൂർവം അഗ്നിയെ കുടുക്കാൻ ആരോ ചെയ്ത ചതി..അത് പറഞ്ഞു സാക്ഷി രവിയെ ഒന്ന് നോക്കി..
സാക്ഷിയുടെ വായിൽ നിന്നുതിർന്ന വാക്കുകൾ കേട്ട് കൂടി നിന്നവരെല്ലാം ഒരുപോലെ ഞെട്ടുകയായിരിന്നു..
സാക്ഷി… നീയെന്തൊക്കെയാണ് പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ… ചന്ദ്രശേഖർ കേട്ടത് വിശ്വസിക്കാനാവാതെ സാക്ഷിക്ക് നേരെ തിരിഞ്ഞു..
തീർച്ചയായും അച്ഛാ…ഈ നിൽക്കുന്ന അഗ്നി ദേവ് എന്റെ കഴുത്തിൽ നാലു വർഷങ്ങൾക്ക് മുൻപേ താലി കെട്ടിയതാണ്… ഞങ്ങൾ ഒരുമിച്ചു ജീവിച്ചവരുമാണ്..എല്ലാ അർത്ഥത്തിലും.
അതിനിടയിലാണ് എനിക്ക് ഒരു ആക്സിഡന്റ് സംഭവിക്കുന്നതും എന്റെ ഓർമ്മകൾ ഭാഗികമായി നഷ്ടപെടുന്നതും.. അത് അഗ്നി അറിഞ്ഞിരുന്നില്ല….വിധി ഞങ്ങളെ അങ്ങനെ അകറ്റി…അപകടത്തിനു ശേഷം എനിക്ക് എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് അറിയാവുന്ന കാര്യമായിരിക്കാം…അതോടെ എന്റെ മനസ്സിൽ നിന്നും ഈ മുഖം മാഞ്ഞുപോയി…. പിന്നീട് എനിക്ക് വേണ്ടിയാണു അഗ്നി ബോഡിഗാർഡ് ആയി ഇവിടേക്ക് വന്നത്…എന്നെ സംരക്ഷിക്കാൻ വേണ്ടി … അഗ്നി എന്റെ ആരായിരുന്നു എന്നറിയാതെ ഞാൻ എന്റെ ബോഡിഗാർഡ് മാത്രമായ ഇയാളെ പ്രണയിക്കാൻ തുടങ്ങി…പിന്നീട് ഞങ്ങൾ ഒരുമിച്ചുള്ള യാത്രയിൽ ഞാൻ മനസിലാക്കുകയായിരുന്നു അഗ്നി എന്റെ ആരായിരിന്നുവെന്ന് … എന്റെ ഓർമ്മകൾ തിരിച്ചു കിട്ടുന്നതിന് മുൻപേ എനിക്ക് സത്യങ്ങൾ ഒക്കെയും മനസിലായി… കഴിഞ്ഞ ദിവസം എനിക്ക് നേരെ ഉണ്ടായ ചെറിയ ആക്സിഡന്റിലൂടെയാണ് എന്നിൽ നിന്നും മാഞ്ഞുപോയ ആ ഓർമ്മകൾ വീണ്ടും എന്നെ തേടിയെത്തിയത്…ഇപ്പോ എനിക്ക് എല്ലാം ഓർക്കാം.. എല്ലാം…ദേ നിങ്ങൾക്ക് തെളിവുകൾ അല്ലെ വേണ്ടത് ഇന്നലെ രാത്രി അഗ്നി എന്റെ മുറിയിലേക്ക് വരുന്നതും തിരിച്ചു പോവുന്നതും സമയ സഹിതം ഇതിലുണ്ട് എന്നും പറഞ്ഞു സാക്ഷി തന്റെ ഫോണിലുള്ള വിഷുവൽസ് എല്ലാരേയും കാണിച്ചു…. എല്ലാവരും ഒരു ഞെട്ടലോടെയാണ് അത് കണ്ടത്… അത് കണ്ട ചന്ദ്രശേഖർ അഗ്നിയെ കടുപ്പിച്ചു നോക്കി..
ഇത് സി സി ടി വി ഫൂട്ടേജിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ്.. ആരും കാണാതിരിക്കാൻ വേണ്ടി ഇത് ഞാൻ അവിടുന്ന് ഡിലീറ്റ് ചെയ്യാൻ നേരം ഒരു തമാശയ്ക് എന്റെ ഫോണിലേക്ക് പകർത്തിയതാണ്… പിന്നെ ഒരു കാര്യം ഞാൻ വിളിച്ചിട്ടാണ് ഇന്നലെ അഗ്നി എന്നെ കാണാൻ വന്നത്….അല്ലാതെ ഇതിനു മുൻപ് അഗ്നി എന്റെ മുറിയിൽ വന്നിട്ടില്ല…..
സാക്ഷി പറഞ്ഞു നിർത്തിയതും ചന്ദ്രശേഖറിന്റ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു..
അച്ഛന്റെ അടികൊണ്ട സാക്ഷി കവിൾ അമർത്തിപിടിച്ചു… അതുകണ്ട അഗ്നിക്ക് അത് കണ്ട് നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…
എടീ നീ ഞങ്ങളെയൊക്കെ പറ്റിക്കുകയായിരുന്നു അല്ലെ എന്നും പറഞ്ഞു രവി സാക്ഷിയുടെ നേരെ കൈ ഉയർത്തിയപ്പോൾ അഗ്നി അത് തടഞ്ഞു..
ചന്ദ്രശേഖരൻ സാർ ഇവളുടെ അച്ഛനാണ്.. അതുകൊണ്ടാണ് സാർ ഇവളെ അടിച്ചപ്പോൾ ഞാൻ മിണ്ടാതിരുന്നത്.. എന്ന് കരുതി വഴിയേ പോകുന്നവരൊക്കെ എന്റെ ഭാര്യയെ അടിച്ചാൽ ഞാൻ നോക്കി നിന്നെന്ന് വരില്ല…
ഡാ…..
രവി അഗ്നിക്ക് നേരെ അലറി..
ഒന്ന് പോഡോ .. ഇവൾക്ക് വേണ്ടിയാ ഞാൻ ഇത്രയും നേരം ഒന്നും മിണ്ടാതിരുന്നത്….പിന്നെ സാറിനെ ഓർത്തും..ഇതൊക്കെ തന്റെ കളിയാണെന്ന് എനിക്ക് നന്നായിട്ട് അറിയാം…അഗ്നി പറഞ്ഞത് കേട്ട് രവി ഒന്നടങ്ങി..
ആരാടി നീ.. ആരു പറഞ്ഞിട്ടാ ഈ കള്ളക്കളിക്ക് നീ കൂട്ടു നിന്നത്… സാക്ഷി ആ പെണ്ണിന്റെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു…സത്യം പറഞ്ഞോണം ഇല്ലെങ്കിൽ ഇപ്പോ പോലിസ് വരും…
അത് പിന്നെ.. ഈ സാർ പണം തരാം എന്ന് പറഞ്ഞപ്പോൾ… അവൾ രവിയെ ചൂണ്ടിക്കാട്ടികൊണ്ട് പറഞ്ഞു…
അത് കേട്ടതും രവിയുടെ മുഖം വിളറിവെളുത്തു..
ഇപ്പോ അച്ഛന് മനസിലായില്ലേ അളിയന്റെ തനി സ്വഭാവം…അവിഹിതം പരത്താൻ വന്നിരിക്കുന്നു.. ഛെ… അങ്കിളിന്റെ ഉദ്ദേശം വേറെയാ..
അങ്ങനെ എന്നെ മാത്രം കുറ്റക്കാരൻ ആകുകയൊന്നും വേണ്ട.. നിന്റെ അച്ഛൻ പറഞ്ഞിട്ടാ ഞാൻ ഇത് ചെയ്തത്…നിങ്ങളുടെ ബന്ധം ഞങ്ങൾ അറിഞ്ഞിട്ട് തന്നെയാ ഇതൊക്കെ ചെയ്തത്….
ഓഹോ… അപ്പോ അച്ഛനും ഇതിൽ പങ്കുണ്ടല്ലേ.. അച്ഛനെ കുറിച്ചു ഞാൻ ഇങ്ങനെയൊന്നും അല്ല കരുതിയത്… വെറും മൂന്നാംകിട രാഷ്ട്രീയക്കാരനെ പോലെ അച്ഛനും പെരുമാറാൻ തുടങ്ങി അല്ലെ… എനിക്ക് അച്ഛനോട് ഇത്രയും നാൾ ബഹുമാനം ആയിരുന്നു എന്നാലിപ്പോ വെറും പുച്ഛം മാത്രമാ…ഞങ്ങളെ തമ്മിൽ അകറ്റാനാണ് ഇത് ചെയ്തത് എന്ന് എനിക്ക് നന്നായിട്ട് അറിയാം… അതിൽ ഞാൻ തെറ്റ് പറയില്ല.. പക്ഷെ അച്ഛൻ തെരഞ്ഞെടുത്ത വഴി അതെനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല… വളരെ മോശമായിപ്പോയി അച്ഛാ..
നിന്റെ അച്ഛനാണ് ഞാൻ.. എനിക്ക് നിന്നെ കുറിച്ചു ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു..ഇവനെപോലൊരുത്താനായിരുന്നില്ല എന്റെ മനസ്സിൽ…നീയിനി എന്ത് പറഞ്ഞാലും ഞാൻ ഒരിക്കലും ഇത് അംഗീകരിച്ചു തരാൻ പോണില്ല….ഈ ചന്ദ്രശേഖർ ജീവിച്ചിരിക്കുന്നിടത്തോളം അത് നടക്കില്ല… അതുകൊണ്ട് മോള് വേണ്ടാത്തത് എല്ലാം മനസ്സിൽ നിന്ന് കളഞ്ഞേക്ക്…
അച്ഛാ ഞാൻ ഒന്ന് ചോദിച്ചോട്ടെ അഗ്നിക്ക് എന്താ അച്ഛാ ഒരു കുറവ്… മറ്റാരിൽ നിന്നും കിട്ടാത്ത സ്നേഹവും സംരക്ഷണവും എനിക്ക് അഗ്നിയുടെ അരികിൽ നിന്നു കിട്ടിയിട്ടുണ്ട്…ഏത് ഒരു പെണ്ണും ആഗ്രഹിക്കുന്നതും അതാണ്… അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ട.. ഒന്നും…
നീ കേരളം ഭരിക്കുന്ന മന്ത്രിയുടെ മകളാണ്..ആ നിനക്ക് വെറും ഒരു ഐ പി എസ് കാരനോ…. അതായിരുന്നില്ല ഞാൻ ആഗ്രഹിച്ചത്…. പാർട്ടി സെക്രട്ടറി ദിവാകരന്റെ മകൻ കാർത്തികുമായുള്ള നിന്റെ വിവാഹം ഞാൻ നേരത്തെ പറഞ്ഞു വെച്ചതായിരുന്നു…..ഭാവിയിൽ എന്റെ സ്ഥാനത്തു ഇരിക്കേണ്ടവനാണ് അവൻ…അവനു നിന്നെ ജീവനാണ്…എനിക്കും അതാണ് താല്പര്യം.
അതൊരിക്കലും നടക്കില്ല അച്ഛാ … ഒരു രാഷ്രീയക്കാരനെ എനിക്ക് വേണ്ടെങ്കിലോ… അച്ഛന് വേണ്ടത് മരു മകനെയോ അല്ലെങ്കിൽ മകൾക്കൊരു ഭർത്താവിനെയോ അല്ല… അധികാരം പണം… പദവി അതൊക്കെയാണ്…അല്ലെങ്കിലേ മന്ത്രിയുടെ മകൾ എന്ന നിലയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങാൻപോലും സ്വാതന്ത്ര്യം ഇല്ലാത്ത നശിച്ച ജീവിതത്തിലൂടെ കടന്നു പോയി മടുത്തിരിക്കുവാ.. എന്നിട്ടാണ് വീണ്ടും.. അച്ഛൻ എന്നോട് ക്ഷമിക്കണം അച്ഛന്റെ ഈ ആഗ്രഹം നടക്കില്ല… എനിക്ക് അഗ്നിയെ പിരിയാൻ പറ്റില്ല…ഇനിയും ഇവിടെ നിന്നാൽ ഒരുപക്ഷെ നിങ്ങൾ എല്ലാരും കൂടി ഞങ്ങളെ രണ്ടു വഴിക്കാക്കും..അതുകൊണ്ട് ഞാൻ അഗ്നിയുടെ കൂടെ പോവുകയാണ്…
മോളെ.. നീയൊന്തൊക്കെയാ പറയുന്നത്.. ഇത്രയും നേരം മിണ്ടാതിരുന്ന സാക്ഷിയുടെ അമ്മ മകളുടെ വാക്കുകൾ കേട്ട് കണ്ണുനീർ പൊഴിക്കാൻ തുടങ്ങി..
അമ്മ എന്നോട് ക്ഷമിക്കണം… എനിക്കറിയാം ഒരമ്മയുടെ വേദന…
എനിക്ക് അഗ്നി ഇല്ലാതെ പറ്റില്ല അമ്മ… ഒരിക്കൽ വിധി ഞങ്ങളെ അകറ്റി.. ഇനിയും വയ്യ അമ്മ… എനിക്ക് വേണ്ടി അഗ്നി ഒരുപാട് വിഷമം സഹിച്ചിച്ചതാ.. ഇനിയും സങ്കടപ്പെടുത്താൻ എനിക്ക് വയ്യ അമ്മ….ഒരപകടത്തിൽ നിന്നും എന്നെ രക്ഷിച്ചുകൊണ്ടാണ് അഗ്നി എന്റെ ജീവിതത്തിലേക്ക് വന്നത്… അതിലൂടെ ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു…. പിന്നീട് ഞങ്ങൾക്ക് പരസ്പരം പിരിയാൻ വയ്യ എന്നായി…. ദേ.. ഇപ്പോ ഇവിടെ വരെ എത്തിയിരിക്കുന്നു…. അമ്മയ്‌ക്കൊ മറ്റാർക്കും ഞങ്ങളെയോ ഞങ്ങളെ സ്നേഹത്തെയോ മനസിലാവില്ല…അത് ഞങ്ങൾക്ക് മാത്രമേ അറിയുള്ളു…..
മോളെ.. മോള് പോവല്ലേ.. അഛനെ അമ്മ പറഞ്ഞു മനസിലാക്കാം..
ചന്ദ്രേട്ടാ.. ദേ മോള് പറയുന്നത് കേട്ടോ.. അവൾ പോവുകയാണെന്ന്… പോവല്ലെന്ന് പറ… നമ്മുടെ മോളല്ലേ.. അവളുടെ ഇഷ്ടമല്ലേ നമ്മുടെ സന്തോഷം… പോവല്ലേന്ന് പറയുന്നെ
പോകുന്നവർക്ക് പോവാം.. പിന്നെ തിരിച്ചൊരു മടങ്ങി വരവ് ഉണ്ടാവില്ല… എന്നെ തോൽപ്പിച്ചിട്ട് സുഖമായി ജീവിക്കാം എന്നാരും കരുതുകയും വേണ്ട..
ചന്ദ്രശേഖരന്റെ വാക്കുകൾ ഉറച്ചതായിരുന്നു..
പോവുകയാണ്…എന്റെ സർട്ടിഫിക്കറ്റ്സ് ഒഴികെ ഒന്നും ഞാൻ ഇവിടുന്ന് കൊണ്ടു് പോവുന്നുമില്ല…അച്ഛൻ എന്ന് ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് അംഗീകരിക്കുന്നുവോ അന്ന് മാത്രമേ ഞാൻ തിരികെ വരുള്ളൂ.. പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്നോടുള്ള വാശിപുറത്തു മന്ത്രിയുടെ അധികാരം വെച്ചു അഗ്നിയുടെ ജോലി കളയാന്നോ തൊപ്പി തെറിപ്പിക്കാമെന്നോ ആരും കരുതണ്ട… അങ്ങനെ വല്ലതും സംഭവിച്ചാൽ എന്റെ സ്വഭാവം എല്ലാർക്കും നന്നായിട്ട് അറിയാമല്ലോ…. പറ്റുമെങ്കിൽ ആണുങ്ങളെപ്പോലെ മുന്നിൽ നിന്നു കളിക്ക് അല്ലാതെ പിന്നിൽ നിന്നും കുത്തുന്നത് അത്ര നല്ല സ്വഭാവം അല്ല….അതും പറഞ്ഞു സാക്ഷി അകത്തു കയറിപോയി… പെട്ടെന്ന് തന്നെ തിരികെ വന്നു അമ്മയെയും അനിയത്തിയെയും ഇറുകെ പുണർന്നു സ്നേഹം ചുംബനം ചാർത്തി…ശേഷം അഗ്നിയുടെ കൈ പിടിച്ചു അവിടുന്ന് ഇറങ്ങുമ്പോൾ സാക്ഷി തിരിഞ്ഞു നോക്കിയില്ല… ഇരുവരും മന്ത്രി മന്തിരത്തിന്റെ പടി കടന്നു…. സാക്ഷിയെയും ചേർത്തു പിടിച്ചു അഗ്നി വഴിയോരത്തോടെ കുറച്ചു നേരം നടന്നു…
അതേ….
എന്താ..
ഇനിയെനിക്ക് ഒരടി നടക്കാൻ വയ്യ….ഞാൻ അവിടുന്ന് മടങ്ങാൻ നേരം ഞാൻ പറഞ്ഞതല്ലേ അച്ഛന്റെ വണ്ടി എടുക്കണ്ട ഇയാളുടെ ബുള്ളറ്റിൽ പോരാന്ന് ….അപ്പോ കേട്ടില്ല…
അതിന് ഞാനറിഞ്ഞോ ഇതുപോലൊരു ട്വിസ്റ്റ് സംഭവിക്കുമെന്ന്….എന്നാലും ഞാൻ സ്വപ്നത്തിപോലും കരുതിയില്ല നീ ഇത്രയും ധൈര്യത്തിൽ എന്റെ കൂടെ ഇറങ്ങി വരുമെന്ന്…
അതാണ് സാക്ഷി….
എന്നാലും ആ വീഡിയോ കാണിക്കണ്ടായിരുന്നു… ഞാൻ കള്ളനെ പോലെ മതിൽ ചാടുന്നത് അയ്യേ….
അത് കാണിച്ചത് കൊണ്ട് ഇപ്പോ ഇങ്ങനെ നിൽക്കുന്നു..ഇല്ലെങ്കിൽ തലയിൽകൂടി മുണ്ടിട്ടു നടക്കേണ്ടി വന്നേനെ കൂടെ അവളും ഉണ്ടാകുമായിരുന്നു..അല്ല പിന്നെ…
എന്നാലും…
ഒരെന്നാലും ഇല്ല… സ്വന്തം ഭാര്യയുടെ മുറിയിൽ അല്ലെ കയറിയെ അല്ലാതെ വല്ലോരുടെയും ഭാര്യയുടെ മുറിയിൽ ഒന്നും അല്ലല്ലോ.. ഇയാൾ കൂടുതൽ വാജകമടിക്കാതെ വല്ല ഓട്ടോയും കിട്ടുമോന്ന് നോക്ക്.. എനിക്ക് തീരെ വയ്യ.. ഇന്നലെ എന്നെ ഒന്ന് കണ്ണടക്കാൻ പോലും വിട്ടില്ലല്ലോ അമ്മാതിരി പെർഫോമൻസ് ആയിരുന്നില്ലേ.. കാമപ്രാന്ത്രൻ….
ഡീ.. ഡീ…. വിളിച്ചു വരുത്തി എന്നെ പ്രലോഭിപ്പിച്ചിട്ട് ഇപ്പോ പറയുന്നത് കേട്ടില്ലേ കാമപ്രാന്തൻ എന്ന്… ഞാൻ കാണിച്ചു താരാടീ.. ഇനി മുതൽ നിനക്ക് ഉറക്കമില്ലാത്ത രാത്രികളാണ്… നാലു വർഷത്തെ എന്റെ ഉള്ളിലെ പ്രണയവും കാമവും നീ കാണാൻ പോവുന്നതേ ഉള്ളു…കേട്ടോടി…
അത് കേട്ടതും സാക്ഷിയുടെ മുഖം ചുവന്നു തുടുക്കുന്നത് അഗ്നി ശ്രദ്ധിക്കാതിരുന്നില്ല…
ശരി… ഇനിയെന്താ പ്ലാൻ…
എന്ത് പ്ലാൻ..നാട്ടിൽ പോയി വല്ല വാഴയോ കപ്പയോ വെച്ച് ജീവിക്കണം..ഇനി ഇവിടെ നിന്നിട്ട് വല്യ പ്രയോജനം ഉണ്ടാവും എന്ന് തോന്നുന്നില്ല… എപ്പോ തൊപ്പി തെറിച്ചു എന്ന് ചോദിച്ചാൽ മതി…
എങ്കിൽ കവുങ്ങ് കൃഷിയാ നല്ലത്… അടയ്ക്കക്ക് നല്ല വിലയാണെന്നാ അറിഞ്ഞത്…
ഓ… അതിനൊക്കെ ഒരുപാട് സമയം പിടിക്കില്ലേ.. ഹൈബ്രിഡ് തൈകൾ വെച്ചാൽ പോലും കുറഞ്ഞത് നാലു വർഷം വേണം കായ്ക്കാൻ… അതിനിടയിൽ നമുക്കിടയിലേക്ക് കുറഞ്ഞത് രണ്ടു പേരെങ്കിലും വന്നു കാണും….കുഞ് സാക്ഷിയും കുഞ് അഗ്നിയും….
അത് കേട്ടതും സാക്ഷി അവനെ നോക്കി പേടിപ്പിച്ചു…..
അതിന് നീയെന്തിനാ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്.. ഞാൻ ഉള്ള കാര്യം പറഞ്ഞതല്ലേ…
പോ അവിടുന്ന് സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ തമാശ പറയുന്നു…
ആരു തമാശ പറഞ്ഞെന്ന്…. അക്കാര്യത്തിൽ നോ കോംപ്രമൈസ്… ബാക്കി ഒക്കെ അതിന്റെ വഴിക്ക് നടന്നോളും…അഞ്ചു എണ്ണത്തിനെ നിന്റെ അച്ഛന്റെ മുന്നിൽ നിരത്തിയിട്ട് വേണം എനിക്ക് മറുപടി കൊടുക്കാൻ..ഇനി അതാണ് എന്റെ ഏക ലക്ഷ്യം
പോ അവിടുന്ന്….തമാശ കള..
ഞാനൊരു കാര്യം പറയട്ടെ ഈ വരുന്ന എലെക്ഷനിൽ ഇയാൾക്ക് സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ചൂടെ…
എന്തോന്ന്….
അതായത്… ഇയാൾ സ്വതന്ത്ര സ്ഥാനാർതിയായി മത്സരിക്കുന്നു.. ഇയാൾ ജയിക്കുന്നു…അച്ഛന്റെ പാർട്ടിയും എതിർ പാർട്ടിയും സമനിലയിൽ നിൽകുമ്പോൾ ടൈ ബ്രേക്ക് ചെയ്യാൻ ഇരു പാർട്ടിക്കാരും നമ്മളെ സമീപിക്കുന്നു…. രണ്ട് പാർട്ടിക്കാരും ഭൂരിപക്ഷത്തിന് വേണ്ടി നിങ്ങളുടെ കാല് പിടിക്കും..അപ്പൊ നമ്മൾ നമ്മുടെ ആവശ്യമായ ആഭ്യന്തരം വേണെമെന്ന് ഉന്നയിക്കുന്നു..വേറെ വഴിയില്ലാതെ അവര് അത് സമ്മതിക്കുന്നു… പിന്നെ നമ്മൾ ആരാ…
ലയൺ സിനിമ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട്…
അഞ്ചു തവണ….
ഇനി കാണണ്ട കേട്ടോ..
അതെന്താ….
ബുദ്ധി കൂടിപോവും അതുകൊണ്ടാ… ഓരോ സിനിമാക്കഥയും കൊണ്ട് ഇറങ്ങിയിരിക്കുന്നു… എടീ ഇത് ജീവിതമാണ് അല്ലാതെ സിനിമ അല്ല…ആഭ്യന്തരം വേണംപോലും.. എന്റെ പട്ടിക്ക് വേണം ആഭ്യന്തരം…
എന്നാൽ ഞാൻ മത്സരിച്ചാലോ..
എന്തിന്…
അവരുടെ മുന്നിൽ ജയിക്കാൻ..
നിന്നെ ഞാൻ മത്സരിപ്പിക്കുന്നുണ്ട്…മിണ്ടാതെ നടന്നോണം.. ഇല്ലെങ്കിലേ ശത്രുക്കളെ കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥയാ… അതിനിടയിൽ രാഷ്ട്രീയത്തിൽ കൂടി ശത്രുക്കളെ സമ്പാദിക്കാനാവും…ഇനിയും എന്നാണാവോ നിന്നെ കെട്ടാനിരുന്ന അവനെ കൂടി കെട്ടിയെടുക്കുന്നത്…. അവൻ ഉറപ്പായും വരും…വരട്ടെ നോക്കാം..
ദേ ഒരു ഓട്ടോ വരുന്നുണ്ട്… തത്കാലം നമുക്ക് നമ്മുടെ കുഞ് സ്വർഗത്തിലേക്ക് പോവാം എന്നിട്ട് ബാക്കി തീരുമാനിക്കാം എന്നും പറഞ്ഞു അഗ്നി സാക്ഷിയെയും കൊണ്ട് ഓട്ടോയിൽ കയറി ………..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]