
മനാമ: 2024ല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് 1,03,135 കേസുകള്‍ കൈകാര്യം ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴില്‍ പ്രസിദ്ധീകരിക്കുന്ന അല്‍ അമ്ന് മാസികയുടെ ഈ മാസത്തെ ഇഷ്യൂവിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രാജ്യത്തെ സമുദ്ര ഗതാഗതവുമായും അഗ്നിശമന വിഭാഗവുമായും ബന്ധപ്പെട്ടവ ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ളവ കേസുകളാണ് മന്ത്രാലയം കൈകാര്യം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.