ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്: ആ സൂപ്പർ താരം പുറത്തേക്ക്

ചാമ്പ്യൻസ് ട്രോഫിക്കായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പരിശീലനത്തിനിടയിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പരിക്കേറ്റു. കാൽ മുട്ടിനാണ് പരിക്ക് സംഭവിച്ചത്. ദുബായിൽ എത്തിയ ടീം അവിടുത്തെ പിച്ചുമായി പൊരുത്തപ്പെടാൻ ഇന്നലെ തന്നെ പരിശീലനത്തിന് ഇറങ്ങിയിരുന്നു.
നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ഋഷഭ് പന്തിന്റെ കാൽ മുട്ടിന് പരിക്ക് സംഭവിച്ചത്. എന്നാൽ കുറച്ച് കഴിഞ്ഞ് അദ്ദേഹം തിരികെ പരിശീലനത്തിലേക്ക് മടങ്ങി എത്തിയിരുന്നു. ടീമിലെ മെഡിക്കൽ യൂണിറ്റ് അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. പരിക്ക് പൂർണമായും ഭേദമായില്ലെങ്കിൽ ഋഷഭ് ടൂർണമെന്റിൽ നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.
ടീമിൽ ആദ്യ വിക്കറ്റ് കീപ്പർ ചോയ്സ് ആയി കെ എൽ രാഹുലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ഋഷഭ് പന്തിന് പരിക്ക് പറ്റിയാലും ഒരു മത്സരം പോലും നഷ്ടമാകാതെ സെക്കന്റ് വിക്കറ്റ് കീപ്പറായി മറ്റേതെങ്കിലും താരത്തിനെ ഉൾപെടുത്താൻ സാധിക്കും എന്നാണ് ലഭിച്ച റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജസ്പ്രീത് ബുംറയുടെ വിടവ് ഇന്ത്യൻ ടീമിനെ നന്നായി ബാധിക്കാൻ സാധ്യത ഉണ്ട്. താരത്തിന് പകരം എത്തുന്നത് ഹർഷിത് റാണയാണ്. കൂടാതെ വരുൺ ചക്രവർത്തിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.