Kerala
തിരുവനന്തപുരം ശ്രീകാര്യത്ത് 11 വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്ത് 11 വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ ജനലിൽ കെട്ടി റിബൺ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം
കുട്ടികൾ കളിക്കുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് സംഭവം.
മാതാപിതാക്കൾ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇളയ കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസികളെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല